വധുവിനെ തൊട്ട ഫോ​ട്ടോഗ്രാഫറിന്‍റെ കരണത്തടിച്ച്​ വരൻ- വിഡിയോക്ക്​ പിന്നിലെ സത്യമിതാണ്​

'ഒരു പൊടിക്ക്​ ചിൻ അപ്​' എന്ന്​ പറഞ്ഞ്​ വധുവിനെ തൊട്ട​തേ ആ ഫോ​ട്ടോഗ്രാഫർക്ക്​ ഓർമ്മയുള്ളു. പിന്നെ കിട്ടുന്നത്​ വരന്‍റെ വക ഉഗ്രൻ തല്ലാണ്​. മണ്ഡപത്തിൽ നിന്നിറങ്ങി പോകാനും വരൻ ഫോ​ട്ടോഗ്രാഫറോട്​ ആവശ്യപ്പെട്ടു. ഇതൊക്കെ കണ്ട വധുവാക​ട്ടെ, നിലത്തിരുന്ന്​ ചിരിച്ചുപോയി. ഇതുകണ്ട്​ ഫോ​ട്ടോഗ്രാഫർക്കും ചിരി പൊട്ടി. ദേഷ്യം മാറിയ വരനും ഈ ചിരിയിൽ പങ്കുചേർന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോ ആണിത്​. വിവാഹ വേദിയിൽ വധൂവരന്മാരുടെ ഫോട്ടോ പകർത്തുന്ന ഫോട്ടോഗ്രാഫറാണ്​ വിഡിയോയിലുള്ളത്​. പിന്നീട്​ വരനെ മാറ്റിനിർത്തി വധുവിലേക്കു മാത്രമായി ക്യാമറ തിരിക്കുകയാണ്​ ഇയാൾ. സൗകര്യപ്രദമായ രീതിയിൽ വരൻ മാറി നിന്നുകൊടുക്കുന്നതും കാണാം. അൽപം കഴിഞ്ഞ്​ ഫോട്ടോഗ്രാഫർ വധുവിന്‍റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കു​േമ്പാളാണ്​ വരന്‍റെ സ്വഭാവം മാറുന്നത്​.

ആദ്യമൊന്ന്​ തൊട്ടത്​ വരൻ കാര്യമായെടുക്കുന്നില്ല. പിന്നീട്​ അത്​ ആവർത്തിക്കു​​േമ്പാളാണ്​ ശരവേഗത്തിൽ വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി അടിക്കുന്നത്​. 'ഇറങ്ങിപ്പോകൂ' എന്ന ആംഗ്യവും കാണിക്കുന്നുണ്ട്​. എന്നാൽ ഇത് കണ്ട വധു വലിയ തമാശ സംഭവിച്ച മട്ടിൽ നിലത്തുകിടന്ന്​​ പൊട്ടിച്ചിരിക്കുകയാണ്. വരനും ഫോട്ടോഗ്രാഫറും ഈ ചിരിയിൽ പങ്കുചേരുന്നുമുണ്ട്​. 

ശരിക്കുള്ള വിവാഹ ചടങ്ങളിലേത്​ എന്ന നിലക്കാണ്​ ആദ്യം ദൃശ്യങ്ങൾ പ്രചരിച്ചത്​. എന്നാൽ, അത്​ ഒരു സിനിമയുടെ ചിത്രീകരണത്തിൽ നിന്നുള്ള രംഗമായിരുന്നു എന്ന വിവരങ്ങൾ പിന്നീട്​ പുറത്തുവന്നു. 'ഡാർലിങ്​ പ്യാർ ​ഝുക്​താ നഹി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ വിഡിയോ ആണിത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.