മഴയിൽ പെയ്തുവീണത് അജ്ഞാത ജീവി; 'അന്യഗ്രഹ ജീവി' ആണോയെന്ന് നെറ്റിസൺസ് -വൈറലായി ദൃശ്യങ്ങൾ

ഴയോടൊപ്പം ആലിപ്പഴം വീഴുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അപൂർവമായി പലയിടത്തും മീൻ മഴയും തവളമഴയുമൊക്കെ സംഭവിച്ചിട്ടുണ്ട്. കടലിൽ നിന്ന് ജലം ബാഷ്പീകരിച്ച് മുകളിലേക്കുയരുമ്പോൾ സംഭവിക്കുന്നതാണിങ്ങനെയെന്ന് വിശദീകരണവുമുണ്ട്. എന്നാൽ, ആസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ ഒരു തെരുവിൽ മഴയിൽ വന്നുവീണ ജീവിയേതെന്നറിയാതെ അമ്പരക്കുകയാണ് കാഴ്ചക്കാർ.

കനത്ത മഴപെയ്തതിന് തൊട്ടുപിന്നാലെ നടക്കാനിറങ്ങിയ ഒരാളാണ് വഴിയരികിൽ മഴവെള്ളത്തിൽ അജ്ഞാത ജീവിയെ കണ്ടത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലാവുകയും ചെയ്തു.


'അന്യഗ്രഹജീവി' ആണോ ഇതെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും കമന്‍റിടുന്നത്.


ബയോളജിസ്റ്റുകൾക്കും ഈ ജീവി എന്താണെന്ന് തിരിച്ചറിയാനായിട്ടില്ല. സുതാര്യമായ ശരീരവും കണ്ണിനോട് സാമ്യമുള്ള ശരീരഭാഗവുമൊക്കെ ആളുകളിൽ കൗതുകം നിറയ്ക്കുന്നുണ്ട്. ഏതെങ്കിലും മത്സ്യത്തിന്‍റെയോ തവളയുടെയോ ഭ്രൂണമാകാം ഇതെന്ന നിഗമനത്തിലാണ് ബയോളജിസ്റ്റുകൾ. 

Tags:    
News Summary - Bizarre 'Alien' Creature Found After Rainfall. It Has Stumped Biologists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.