ആനകളുടെ നിരവധി വിഡിയോ സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണെങ്കിലും ഒരോ തവണ കാണുമ്പോഴും അവരുടെ ചേഷ്ടകളെല്ലാം വ്യത്യസ്തമായൊരു അനുഭവമാണ് കാഴ്ചക്കാർക്ക് നൽകാറുള്ളത്. ഇങ്ങനെ കാണികളുടെ ഹൃദയം കീഴടക്കിയ ഒരാനകളി വൈറലായിരിക്കുകയാണ്.
ഷെയർ ചെയ്തത് മിനുറ്റുകൾക്ക് ശേഷം വിഡിയോ 1.1 ലക്ഷം വ്യൂസും 21,000ലധികം ലൈക്കുകളും നേടി.
ആനക്കുട്ടികൾ തമ്മിൾ കളിക്കുന്ന ഈ മനോഹരമായ വിഡിയോ രണ്ട് ദിവസം മുമ്പാണ് ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് എന്ന ഇൻസ്റ്റാഗ്രാം പേജ് ഷെയർ ചെയ്തത്. കെനിയ ആസ്ഥാനമാക്കിയുള്ള ഈ സംഘടന ആ മേഖലയിലെ ആനകളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തുന്നു.
ആനകളുടെ മനോഹരമായ ദൃശ്യങ്ങൾ കണ്ട് കമന്‍റ് ബോക്സിലൂടെ നെറ്റിസൺസ് ആനകുട്ടികളോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു. കൂടാതെ ആനകളെ സംരക്ഷിക്കുന്നതിലും അവരുടെ ഇങ്ങനെയുള്ള വിഡിയോകൾ പങ്കുവെക്കുന്നതിലും ജനങ്ങൾ സംഘടനയെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.