Posted On
date_range Updated On
date_range ആനപ്പുറത്തിരുന്ന് യോഗാഭ്യാസത്തിനിടെ ബാബ രാംദേവ് നിലത്തുവീണു
മഥുര: യോഗ അഭ്യാസത്തിനിടെ യോഗ ഗുരു ബാബ രാംദേവ് ആന പുറത്തുനിന്ന് താഴെ വീണു. ഉത്തർ പ്രദേശ് മഥുരയിലെ ആശ്രമത്തിലാണ് സംഭവം. മറ്റുള്ളവർക്ക് യോഗ അഭ്യാസങ്ങൾ പഠിപ്പിച്ചു നൽകുന്നതിനിടെ ആയിരുന്നു വീഴ്ച.
രാംദേവ് ആനപ്പുറത്ത് നിന്ന് വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 22 സെക്കൻഡ് വിഡിയോയിൽ രാംദേവ് ആനപുറത്ത് ഇരിക്കുന്നതും ആന അനങ്ങുന്നതിനിടെ താഴെ വീഴുന്നതും ചാടി എഴുന്നേറ്റ് നടന്നുപോകുന്നതും കാണാം.
മഴയത്ത് രാംദേവ് സൈക്കിൾ ചവിട്ടുന്നതിനിടെ മറിഞ്ഞുവീഴുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.