Posted On
date_range Updated On
date_range ഓട്ടിസം ബാധിച്ച മകന് സമ്മാനമായി നായ്ക്കുട്ടിയെ നൽകി മാതാപിതാക്കൾ- കണ്ണ് നനയിക്കുന്ന വിഡിയോ
അമേരിക്കയിൽ നിന്നുള്ള ഹൃദയ സ്പർശിയായ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓട്ടിസം ബാധിച്ച തങ്ങളുടെ മകന്‍റെ ആഗ്രഹ പ്രകാരം മാതാപിതാക്കൾ അവന് നായ്ക്കുട്ടിയെ സമ്മാനിക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്.
സ്കൂൾ വിട്ടു വരുന്ന മകനോട് ഒരു കാർഡ് ബോർഡ് പെട്ടി ഉയർത്തിനോക്കാന്‍ അമ്മ ആവശ്യപ്പെടുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. "നിന്നെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് പെട്ടിക്കടിയിലുണ്ടെന്ന്" അമ്മ അവന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അമ്മ മെല്ലെ പെട്ടി ഉയർത്തുമ്പോൾ അതിനിടയിൽ നായ്ക്കുട്ടിയാണ് ഉള്ളതെന്ന് അവന്‍ കാണുന്നു. ആനന്ദാശ്രുക്കളോടെ നായ്ക്കുട്ടിയെ പുണർന്നു നിൽക്കുന്ന കുട്ടി ഏതൊരാളുടെയും കണ്ണ് നനയിക്കുന്നതാണ്.
വിഡിയോ ഇതിനോടകം തന്നെ 55,000ത്തിലധികം പേർ കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.