ഇന്ത്യൻ ആർമിയെ കല്യാണത്തിന് ക്ഷണിച്ച രാഹുലിനും കാർത്തികക്കും സ്നേഹസമ്മാനവുമായി സൈന്യം

തിരുവനന്തപുരം: തങ്ങളുടെ വിവാഹത്തിന് ഇന്ത്യൻ ആർമിയെ ക്ഷണിച്ച തിരുവനന്തപുരം സ്വദേശികളായ രാഹുലിനും കാർത്തികക്കും വിവാഹ സമ്മാനം നൽകി സൈന്യം. പാങ്ങോട് സൈനിക കേന്ദ്രത്തിൽ വെച്ച് സ്റ്റേഷൻ കമാൻഡർ ലളിത് ശർമ ഇവരുമായി സംവദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.

വിവാഹത്തിന് ഇന്ത്യൻ ആർമിയെ ക്ഷണിച്ചുകൊണ്ടുള്ള കാർത്തികയുടേയും രാഹുലിന്‍റേയും ഹൃദയ സ്പർശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പട്ടാളക്കാരുടെ ത്യാഗത്തിന് കുറിപ്പിലൂടെ ഇരുവരും നന്ദി പറയുകയും ചെയ്തിരുന്നു. 'നിങ്ങൾ കാരണമാണ് ഞങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങൾ തന്നതിന് നന്ദി.' കുറിപ്പിൽ പറയുന്നു.

കത്തും കുറിപ്പും ലഭിച്ചതോടെ ഇന്ത്യൻ ആർമി കല്യാണക്കുറിയും ഒപ്പമുണ്ടായിരുന്ന കത്തും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുകയും വിവാഹത്തിന് ക്ഷണിച്ചതിന് നന്ദിയും അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇവരെക്കുറിച്ചുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Army felicitates couple for their marriage invite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.