സല്യൂട്ട്​ സിരിഷ- യാചകന്‍റെ മൃതദേഹം ആരും തിരിഞ്ഞുനോക്കിയില്ല; രണ്ട്​ കിലോമീറ്റർ ചുമന്ന്​ നടന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥ

ശ്രീകാകുളം (ആന്ധ്ര): പാടത്തിനരികിൽ തിരിഞ്ഞുനോക്കാനാരുമില്ലാതെ കിടന്ന യാചകന്‍റെ മൃതദേഹം രണ്ട്​ കിലോമീറ്ററോളം ചുമന്ന്​ നടന്ന വനിത പൊലീസ്​ ഉദ്യോഗസ്​ഥക്ക്​ ബിഗ്​ സല്യൂട്ട്​ നൽകി സോഷ്യൽ മീഡിയ. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്​ഗ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. കാശിബുഗ്​ഗ സബ്​ ഇൻസ്​പെക്​ടർ കെ. സിരിഷയാണ്​ എൺപതു വയസോളം തോന്നിക്കുന്ന അജ്​ഞാത യാചകന്‍റെ ചേതനയറ്റ ശരീരം ചുമന്ന്​ നടന്നത്​. ലളിത ചാരിറ്റബിൾ ട്രസ്റ്റിന്​ കൈമാറിയ മൃതദേഹം സംസ്​കരിക്കുന്ന ചടങ്ങിലും സിരിഷ പ​ങ്കെടുത്തു.

മൃതദേഹം ചുമന്ന്​ പാടത്തിലൂടെ നടന്നുവരുന്ന സിരിഷയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. 'ഞാൻ ചുമന്നോളാം മാഡം' എന്ന്​ ഒരാൾ പറയുന്നതും 'അത്​ സാരമില്ല' എന്ന്​ സിരിഷ മറുപടി നൽകുന്നതും വിഡിയോയിലുണ്ട്​. സിരിഷയുടെ നന്മ നിറഞ്ഞ പ്രവൃത്തിയെ ഡി.ജി.പി ഗൗതം സാവങ്​ അഭിനന്ദിച്ചു.

പാടത്ത്​ കണ്ട മൃതദേഹം ആര​ുടേ​െതന്ന്​ അറിയാത്തതിനാലാണ്​ നാട്ടുകാർ എടുത്തുമാറ്റാൻ തയാറാകാഞ്ഞത്​. തുടർന്ന്​ വിവരമറിഞ്ഞെത്തിയ സിരിഷ ഒരു നാട്ടുകാരന്‍റെ സഹായത്തോടെ താത്​കാലികമായി തയാറാക്കിയ സ്‌ട്രച്ചറിൽ മൃതദേഹം ചുമന്ന്​ നടക്കുകയായിരുന്നു. 25 മിനിറ്റോളമാണ് പാടവരമ്പിലൂടെ മൃതദേഹവുമായി സിരിഷ നടന്നത്​. ​ 'മരിക്കുമ്പോൾ ഏതൊരാൾക്കും കിട്ടേണ്ട ആദരം മാത്രമാണ് ഞാൻ ചെയ്തത്​. ഇത് എന്‍റെ കടമയാണ്​'- സിരിഷ പറയുന്നു. 

Tags:    
News Summary - Andhra woman police officer carries body for last rites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.