ലോട്ടറി വിറ്റയാൾക്ക് പകുതി സമ്മാനത്തുക നൽകി 86കാരി; വൈറലായി വിഡിയോ

ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ കണുന്ന ചില വിഡിയോകൾക്ക് നമ്മുടെ മൂഡ് തന്നെ മാറ്റാനുള്ള കഴിവുണ്ടാകും. ലോട്ടറി ടിക്കറ്റ് വിറ്റ കടയിലെ കാഷ്യർക്ക് സമ്മാനത്തുക പങ്കുവെക്കുന്ന 86കാരിയുടെ വിഡിയോ ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

ഡ്യൂക്സ് മിനി മാർക്കിലെ സ്ഥിരം കസ്റ്റമറായിരുന്നു മരിയോൺ ഫോറസ്റ്റ്. അഞ്ച് ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഫാന്‍റസി അഞ്ച് ലോട്ടോ ടിക്കറ്റ് എടുക്കാൻ കടയിലെ കാഷ്യറായ വാൾട്ടർ മരിയോൺ ഫോറസ്റ്റിനെ നിർബന്ധിച്ചു. ലോട്ടറി അടിച്ചാൽ വാൾട്ടറി​ന്‍റെ കാര്യം താൻ നോക്കാമെന്ന് ഫോറസ്റ്റ് വാഗ്ദാനവും ചെയ്തു.

ജാക്ക്പോട്ട് അടിച്ചില്ലെങ്കിലും ഫോറസ്റ്റിന് 300 ഡോളർ സമ്മാനമായി ലഭിച്ചു. വാക്കുപാലിച്ച ഫോറസ്റ്റ് സമ്മാനത്തുകയുടെ നേർപകുതിയായ 150 ഡോളർ വാൾട്ടറിന് സമ്മാനിച്ചു. ബലൂണുകൾ കെകളിലേന്തി കടയിലേക്ക് എത്തിയ ഫോറസ്റ്റ് പണം ഉൾകൊള്ളുന്ന കവർ നീട്ടിയപ്പോൾ വാൾട്ടർ അത്ഭുതം കൂറി. ഇരുവരും ആലിംഗനം ചെയ്യുമ്പോൾ കടയിലെ മറ്റുള്ളവർ കൈയ്യടിച്ചു.

ഹെയ്ദി ഫോറസ്റ്റ് എന്നയാളാണ് ആദ്യം ഈ വിഡിയോ പങ്കുവെച്ചത്. ശേഷം ഗുഡ്ന്യൂസ് മൂവ്മെന്‍റ് വയോധികയുടെ വിഡിയോ ഏറ്റെടുത്തതോടെ വൈറലാകുകയും ചെയ്തു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലായി 40 ലക്ഷത്തിലേറെയാളുകൾ ഇപ്പോൾ വിഡിയോ കണ്ടുകഴിഞ്ഞു.

Tags:    
News Summary - 86 year old US woman share lottery prize money with store cashier sold her ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.