ഡോക്ടറെ കെട്ടിപ്പിടിച്ചു കരയുന്ന ഈ 75 കാരിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്...

കൊൽക്കത്ത: കോവിഡ് ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടറെ നിറഞ്ഞ കണ്ണുകളോടെ ആശ്ലേഷിക്കുന്ന വൃദ്ധയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കണ്ണീരണിഞ്ഞാണ്​ പലരും ഈ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്​. ജീവിതത്തിനും മരണത്തിനുമിടയിൽ നിന്ന്​ തിരിച്ച്​ വന്ന ആ അമ്മുമ്മയുടെ ചിത്രം​ കോവിഡി​െൻറ ഭീതി നമ്മുക്ക്​ പറയാതെ പറഞ്ഞു തരുന്നുണ്ട്​. കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ചിത്രം തൻമോയ് ദേ എന്ന വ്യക്തിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Full View

പി.പി.ഇ കിറ്റ് ധരിച്ച ഡോക്ടർ അവസ്തിക മാലികിനെയാണ് വൃദ്ധയായ സ്ത്രീ കരഞ്ഞ് കൊണ്ട് കെട്ടിപ്പിടിക്കുന്നത്. 10 ദിവസം കോവിഡിനോട് മല്ലിട്ട് ഈ 75 കാരി രോ​ഗമുക്തി നേടി വീട്ടിലേക്ക് പോയി. ആശുപത്രി വിടുന്നതിന് മുമ്പാണ് സന്തോഷവും സങ്കടവും കൊണ്ട് മക​െൻറ പ്രായമുള്ള ഡോക്ടറെ കെട്ടിപ്പിടിച്ചതും സ്നേഹം കൊണ്ട് അനു​ഗ്രഹിച്ചതും.

ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ്  കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രം ഷെയർ ചെയ്യുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്തത്. 

Tags:    
News Summary - Kolkata Covid 19 75 year old woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.