12ാം നിലയിൽ നിന്ന് കൈവിട്ട് രണ്ടുവയസുകാരി താഴേക്ക്; രക്ഷയുടെ കരങ്ങളുമായി ഡെലിവറി ബോയ് -വിഡിയോ

12ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് പതിച്ച രണ്ടുവയസുകാരിയെ സുരക്ഷിതമായി കൈകളിലേറ്റുവാങ്ങി സൂപ്പർ ഹീറോ ആയിരിക്കുകയാണ് ഡെലിവറി ബോയ്. വിയറ്റ്നാമിലെ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ അഭിനന്ദന പ്രവാഹങ്ങൾക്ക്​ നടുവിലാണ് ഡെലിവറി ജീവനക്കാരനായ ങ്യൂയെൻ ങോക് മാൻ.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വിയറ്റ്നാം നഗരമായ ഹനോയിയിലെ ഒരു ഫ്ലാറ്റിന് മുന്നിൽ ഡെലിവെറിക്ക് എത്തിയതായിരുന്നു ങ്യൂയെൻ ങോക് മാൻ. ഡെലിവറി ട്രക്കിൽ കാത്തിരിക്കുമ്പോഴാണ് 12ാം നിലയിലെ ബാൽക്കണിയിൽ ഒരു കൊച്ചു കുഞ്ഞ് ഒറ്റക്കൈയാൽ തൂങ്ങിക്കിടക്കുന്നത് കണ്ടത്. തൊട്ടടുത്ത് തന്നെ കുഞ്ഞിന്‍റെ അമ്മ നിലവിളിച്ചുകൊണ്ട് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

കൈവിട്ട് കുഞ്ഞ് താഴേക്ക് പതിച്ചതും ങ്യൂയെൻ ങോക് മറ്റൊന്നും നോക്കിയില്ല, ഓടിച്ചെന്ന് കുഞ്ഞിനെ കൈയിലേക്ക് ഏറ്റുവാങ്ങി. ഭാഗ്യത്തിന് വലിയ പരിക്കൊന്നും കൂടാതെ കുഞ്ഞ് ങ്യൂയെൻ ങോകിന്‍റെ കൈയിൽ കിടന്നു.

ഒരു ജീവൻ രക്ഷിക്കുന്നതിന്‍റെ മനോഹര ദൃശ്യങ്ങളാണ് കണ്ടതെന്ന് ട്വിറ്ററിൽ നിരവധി പേർ കമന്‍റ് ചെയ്തു. പേടിപ്പെടുത്തുന്ന ദൃശ്യമാണെങ്കിലും രക്ഷകനെ സല്യൂട്ട് ചെയ്യുന്നുവെന്നും ദൃശ്യം കണ്ട് കണ്ണു നിറഞ്ഞതായും ആളുകൾ പറയുന്നു. അതേസമയം, കുട്ടികളുടെ സുരക്ഷയിൽ വീട്ടുകാർക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന് മറ്റ് ചിലർ പറയുന്നു. 

Tags:    
News Summary - 2-year-old girl falls from 12th storey, delivery man catches her. Scary viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.