തന്റെ ദൈനംദിന കാര്യങ്ങൾക്കായി ആറു വയസുകാരൻ തയാറാക്കിയ ടൈംടേബിൾ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. ഉണരാനും പഠിക്കാനും ഭക്ഷണം കഴിക്കാനും മാത്രമല്ല, വീട്ടുകാരുമായി വഴക്കു കൂടാനും കുട്ടി ടൈംടേബിളിൽ ഇടം നൽകിയിട്ടുണ്ട്. ലെയ്ബ എന്ന യൂസറാണ് തന്റെ ആറു വയസുള്ള കസിന്റെ ടൈംടേബിൽ ട്വിറ്ററിൽ പങ്കുവെച്ചത്.
ടൈംടേബിളിൽ മണിക്കൂറുകൾ കളികൾക്കായി മാറ്റിവെച്ച കുട്ടി പഠനത്തിന് വെറും 15 മിനിറ്റ് മാത്രമാണ് ഷെഡ്യൂളിൽ നീക്കിവെച്ചത്. അപ്പക്കൊപ്പം മാങ്ങ കഴിക്കാനും തന്റെ പ്രിയപ്പെട്ട റെഡ് കാറിൽ കളിക്കാനും ലെയ്സും ജ്യൂസും കഴിക്കാനും കുട്ടി ചാർട്ടിൽ ഇടം നൽകിയിട്ടുണ്ട്.
മിടുക്കരായവർക്ക് പഠിക്കാൻ 15 മിനിറ്റ് തന്നെ ധാരാളമെന്നും ചിലർ മണിക്കൂറുകളോളം പുസ്തകത്തിന് മുന്നിൽ ചെലവഴിച്ചാലും ഒരുകാര്യവുമുണ്ടാകില്ലെന്നും ഒരാൾ പോസ്റ്റിന് താഴെ കുറിച്ചത്. വ്യാഴാഴ്ചയാണ് ചിത്രം പങ്കുവെച്ചത്. ഇതുവരെയായി 10 ലക്ഷത്തിലേറെ ആളുകളാണ് അത് കണ്ടത്. 17,000ത്തിലേറെ ആളുകൾ ലൈക് ചെയ്യുകയും ചെയ്തു. ടൈംടേബിൾ അനുസരിച്ച് കുട്ടി രാവിലെ ഒമ്പതു മണിക്കാണ് ഉണരുക. കൃത്യം രാത്രി 9.30ന് ഉറങ്ങുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.