Posted On
date_range Updated On
date_range യുവാവിനെ ഓടിച്ച് വീഴ്ത്തി ക്രൂരമായി ആക്രമിച്ച് കാട്ടാന; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഗുവാഹത്തി: അസമിൽ 30കാരനെ കാട്ടാന ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധുബ്രി ജില്ലയിലെ തമർഹത്തിൽ ശനിയാഴ്ചയാണ് സംഭവം.
പ്രദേശവാസികളാണ് യുവാവിനെ കാട്ടാന ആക്രമിക്കുന്ന വിഡിയോ പകർത്തിയത്. യുവാവിനെ കാട്ടാന ഓടിക്കുന്നതും വീഴുേമ്പാൾ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ശനിയാഴ്ച രാവിലെയാണ് ഉൻപേത്ല ഗ്രാമത്തിൽ കാട്ടാനയിറങ്ങുന്നത്. അപ്രതീക്ഷിതമായി കാട്ടാനയുടെ മുമ്പിൽ അകപ്പെടുകയായിരുന്നു യുവാവ്.
പരിക്കേറ്റ 30കാരനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ധുബ്രി സിവിൽ ആശുപത്രിയിലേക്കും മാറ്റി. പ്രദേശത്ത് കാട്ടാന തമ്പടിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.