കൊച്ചി: മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹനം ഉപയോഗിക്കരുതെന്ന ഉത്തരവിനെതിരെ സംവിധായിക ഐഷ സുൽത്താന.
ഇത്രയും നല്ല ശുദ്ധവായു ഉള്ള ലക്ഷദ്വീപിൽ എവിടെയാണ് പൊല്യൂഷൻ എന്ന് ചോദിച്ച ഐഷ ഡൽഹിയിലെ പൊല്യൂഷൻ വല്ല ജെഫ്രി എപ്സ്റ്റിൻ കാറ്റടിച്ചപ്പോൾ എങ്ങാനും ലക്ഷദ്വീപിലേക്ക് വഴി മാറി വീശിയതാണോയെന്നും പരിഹസിച്ചു. ലക്ഷദ്വീപ് ഗവർമെന്റിന്റെ നടപടി വിചിത്രമാണെന്നും ഈ നിയമം സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകമാണല്ലോയെന്നും ഐഷ സുൽത്താന ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഭരണകൂടം ഉത്തരവിറക്കിയത്. എല്ലാ ബുധനാഴ്ചകളും 'നോ വെഹിക്കിൾ ഡേ' ആയി ആചരിക്കാനാണ് തീരുമാനം.
ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ മാസം 25-ാം തീയതി മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.
"പ്രിയ സുഹൃത്തുക്കളെ ലക്ഷദ്വീപ് ഗവർമെന്റ് വീണ്ടും അതി വിചിത്രമായൊരു ഓഡർ പുറപ്പെടുവിച്ചിരിക്കുകയാണ്... ഈ ഓഡർ പ്രകാരം ലക്ഷദ്വീപിൽ ബുധനാഴ്ച്ച ദിവസം ആരും ബൈക്കോ മറ്റു വാഹനങ്ങളൊ ഉപയോഗിക്കരുത് എന്നാണ്. ഇതൊക്കെ ലക്ഷദ്വീപിലെ പൊല്യൂഷൻ കണ്ട്രോൾ ചെയ്യാൻ ആണെന്നാണ് മുതലാളിമാർ പറയുന്നത്... എന്നാൽ എനിക്ക് മനസ്സിലാവാത്ത കാര്യം
ലക്ഷദ്വീപിൽ എവിടെയാണ് പൊല്യൂഷൻ? :ഇത്രയും നല്ല ശുദ്ധവായു ഉള്ള ലക്ഷദ്വീപിൽ പൊല്യൂഷനോ? :ഇനിയെങ്ങാനും ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ പൊല്യൂഷൻ വല്ല ജെഫ്രി എപ്സ്റ്റിൻ കാറ്റടിച്ചപ്പോൾ എങ്ങാനും ലക്ഷദ്വീപിലേക്ക് വഴി മാറി വീശിയതാണോ? ആവാം... ബിജെപി നേതാക്കന്മാർ ഇങ്ങനെയാണല്ലോ വ്യാഖ്യാനിക്കുക 😜 സ്വാഭാവികം 🤣 അപ്പൊ ഈ ഓഡർ പ്രകാരം ഇനിയുള്ള ബുധനാഴ്ച്ച ദിവസങ്ങളിൽ ആരും വാഹനം ഉപയോഗിക്കരുത് എന്നാണ് അല്ലെ? അങ്ങനെയെങ്കിൽ ലക്ഷദ്വീപിലെ ഗവർമെന്റ് ഉദ്യോഗസ്ഥർക്കും ഈ നിയമം ബാധകമാണലല്ല.. ല്ല.. ല്ല ല്ലോ അല്ലെ... ഈ നിയമപ്രകാരം ഇനി വരുന്ന ബുധനാഴ്ച ദിവസങ്ങളിൽ എല്ലാ ഗവർമെന്റ് ഉദ്യോഗസ്ഥരും അവരവരുടെ ഓഫീസുകളിലേക്കും മറ്റുമായി നടന്നും സൈക്കിൾ ചെവിട്ടിയും പോകുന്നതായിരിക്കും അല്ലെ... ലക്ഷദ്വീപ് ഉദ്യോഗസ്ഥർ ഈ നിയമം പാലിച്ചു കൊണ്ട് ജനങ്ങൾക്ക് മാതൃകയാവാണമെന്നാണ് എന്റെയൊരു ചെറിയ അഭിപ്രായം... നിങ്ങളുടെയോ? " ഡൽഹിയിലെ പൊല്യൂഷൻ ലക്ഷദ്വീപിനേ ചതിച്ചതാ."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.