'ടോക്സിക് അങ്കിളുമാരുടെയും ആന്‍റിമാരുടെയും കൂടാരമാണ് സംഘപരിവാർ, മണ്ടന്മാരും സംശയ രോഗികളും': പരിഹസിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: സംഘപരിവാറിനും കേന്ദ്ര സർക്കാരിനെതിരെയും അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംഘപരിവാറുകാർ പൊതുവേ ഭീരുക്കളും മണ്ടന്മാരും സംശയരോഗികളുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരെയും വിശ്വസിക്കാത്തവരാണെന്നും, ഒടുവിൽ സ്വന്തം പാർട്ടിയിലെ ബിജെപിക്കാരെ പോലും അവർക്ക് വിശ്വാസമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചു.

"ടോക്സിക് അങ്കിളുമാരുടെയും ആന്‍റിമാരുടെയും കൂടാരമാണ് സംഘപരിവാർ" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തങ്ങൾ തന്നെ കുപ്രചാരണങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും (കോൺസ്പിറസി തിയറി) നിർമ്മിച്ച് സ്വയം വിശ്വസിക്കുന്ന മാനസികാവസ്ഥയിലാണ് സംഘപരിവാറെന്നും കൂട്ടിച്ചേർത്തു.

സർക്കാരിനെതിരെയുള്ള സമരങ്ങളെ അടിച്ചമർത്താൻ നോക്കുന്നതിലൂടെ പ്രക്ഷോഭങ്ങളെ കൂടുതൽ കരുത്താർപ്പിക്കുകയാണ് ചെയ്യുന്നതെന്നും, ഉയർന്നുവരുന്ന യുവജന രോഷത്തെ നേരിടാൻ പോലും അറിയാത്ത 'ബടുക്കൂസുകൾ' ആണ് സംഘപരിവാറെന്നും സന്ദീപ് വാര്യർ വിമർശിച്ചു. മോദിയെയും അമിത് ഷായെയും കേരളത്തിലെ സൈബർ സംഘികൾ മോട്ടർ കയറ്റി വിട്ടതാണെന്ന് തോന്നുന്നുവെന്ന് ചിരിക്കുന്ന ഇമോജികളോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

സംഘപരിവാറുകാർ പൊതുവേ ഭീരുക്കൾ ആണ്, മണ്ടന്മാരാണ്, സംശയ രോഗികളാണ്, ആരെയും വിശ്വാസമില്ലാത്തവരാണ് .. മോദിയും മോട്ടയും കുടിച്ച വെള്ളത്തിൽ പോലും ആരെയും വിശ്വസിക്കാത്തവരാണ്. ബിജെപിക്കാരെ പോലും അവർക്ക് വിശ്വാസമില്ല. 

ടോക്സിക് അങ്കിളുമാരുടെയും ആൻറിമാരുടെയും കൂടാരമാണ് സംഘപരിവാർ. കോൺസ്പിറസി തിയറി സ്വയം അടിച്ചിറക്കുകയും അത് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന മാനസിക രോഗികളാണ് സംഘപരിവാർ. 

അതുകൊണ്ടാണ് തങ്ങളുടെ സർക്കാരിനെതിരായ ഏതൊരു സമരത്തെയും അവർ ഏതു വിധേനയും അടിച്ചമർത്താൻ നോക്കുന്നത്.  ഉയർന്നുവരുന്ന യുവജന രോഷത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ പ്രക്ഷോഭം കൂടുതൽ കരുത്താർജിക്കും എന്നതുപോലും തിരിയാത്ത ബടുക്കൂസുകൾ ആണ് സംഘപരിവാർ. 

മോദിയെയും അമിത് ഷായെയും കേരളത്തിലെ മണ്ടന്മാരായ സൈബർ സംഘികൾ മോട്ടർ കയറ്റി വിട്ടതാണെന്ന് തോന്നുന്നു. 😂😂😂😂

Tags:    
News Summary - "Toxic Uncles and Aunties": Congress Leader Sandeep Varier Slams Sangh Parivar, Calls Them Cowards and Paranoid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.