തൊഴിലിടങ്ങളിൽ എ.ഐ ഉപയോഗം കൂടിവരുമ്പോൾ, അത് ഒരേസമയം സാധ്യതയും ആശങ്കയും സൃഷ്ടിക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. ബഹുരാഷ്ട്ര സർവിസ് നെറ്റ് വർക്ക് കമ്പനിയായ കെ.പി.എം.ജി നടത്തിയ സർവേ മറ്റൊരു ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. 76 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ തൊഴിലിടങ്ങളിൽ എ.ഐ സാങ്കേതികവിദ്യയെ പൂർണമായും വിശ്വാസത്തിലെടുത്താണ് ജോലി ചെയ്യുന്നത്.
തങ്ങളുടെ ജോലി ക്ഷമതയെ എ.ഐ വല്ലാതെ സഹായിച്ചുവെന്ന് 90 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ചിലർക്ക് ഇപ്പോൾ നിർമിതബുദ്ധിയുടെ സഹായമില്ലാതെ ജോലി പൂർത്തിയാക്കാനാവില്ലെന്ന സ്ഥിതിവന്നിരിക്കുന്നു. അത്തരത്തിൽ പ്രതികരിച്ചവർ 67 ശതമാനം വരും. എന്നാൽ, എ.ഐയുടെ ഉപയോഗം സംബന്ധിച്ച ആശങ്കകളും സർവേയിൽ പങ്കെടുത്ത 78 ശതമാനം പേർ പങ്കുവെച്ചിട്ടുണ്ട്. എ.ഐ കാരണം, മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചയും സംഭാഷണവുമെല്ലാം നന്നേ കുറഞ്ഞുവെന്ന് 60 ശതമാനം പേർ പറയുന്നു.
മെൽബൺ ബിസിനസ് സ്കൂളുമായി ചേർന്നാണ് കെ.പി.എം.ജി സർവേ സംഘടിപ്പിച്ചത്. 47 രാജ്യങ്ങളിൽനിന്നായി 48,000 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇന്ത്യക്കാരുടെ എ.ഐ ഉപയോഗം സംബന്ധിച്ച് കൗതുകകരമായ മറ്റൊരു കാര്യം കൂടി സർവേയിൽ വെളിവായി: ആഗോളതലത്തിൽ തൊഴിലിടങ്ങളിൽ 58 ശതമാനം ആളുകൾ മാത്രമാണ് എ.ഐ ഉപയോഗിക്കുന്നതെങ്കിൽ ഇന്ത്യയിൽ അത് 93 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.