ശുഭാൻഷു ശുക്ല
ശനിയാഴ്ച ഇറങ്ങിയ ഒരു ദേശീയപത്രത്തിലെ വാർത്തയുടെ തലക്കെട്ട് ഇങ്ങനെ: ശുഭാൻഷുവിനെ ഐ.എസ്.ആർ.ഒ തിരിച്ചുവിളിക്കുന്നു. ആക്സിയം-4ന്റെ ഭാഗമായി ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന ഇന്ത്യക്കാരൻ ശുഭാൻഷു ശുക്ലയെ ഐ.എസ്.ആർ.ഒ ഇന്ത്യയിലേക്കുതന്നെ തിരിച്ചുവിളിക്കാൻ ഒരുങ്ങുകയാണത്രെ. യാത്ര പലകുറി മാറ്റിവെച്ച സാഹചര്യത്തിലാണ് ഐ.എസ്.ആർ.ഒയുടെ തീരുമാനമെന്നാണ് റിപ്പോർട്ടിലുള്ളത്.
വാർത്ത പുറത്തുവന്നതോടെ, 40 വർഷത്തിനുശേഷം നടക്കാനിരിക്കുന്ന ഒരു ഇന്ത്യക്കാരന്റെ ബഹിരാകാശ യാത്ര മുടങ്ങിയെന്ന തരത്തിൽ നവസമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. അതോടെ, ഐ.എസ്.ആർ.ഒക്കുതന്നെ നേരിട്ട് ഇടപെടേണ്ടിവന്നു. ശുഭാൻഷു ശുക്ലയുടെ യാത്രക്ക് ഒരു മാറ്റവുമില്ല. അൽപം വൈകിയാണെങ്കിലും അദ്ദേഹം ബഹിരാകാശത്തേക്ക് കുതിക്കും.
അതുവരെ അദ്ദേഹം ഫ്ലോറിഡയിൽ തുടരുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. അതേസമയം, ശുഭാൻഷുവിനെ യാത്രയയക്കാൻ അമേരിക്കയിലെത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് മടങ്ങും. പലകുറി യാത്ര മാറ്റിവെച്ചശേഷം, ജൂൺ 22നായിരുന്നു ശുഭാൻഷു പുറപ്പെടേണ്ടിയിരുന്നത്. ബഹിരാകാശ നിലയത്തിലെ തകരാർമൂലം യാത്ര പിന്നെയും നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.