വിയന: പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ മരുഭൂമിയിലൂടെയുള്ള 1,400 കിലോമീറ്റർ (870 മൈൽ) ഹൈവേയിൽ എവിടെയോ റിയോ ടിന്റോ ഗ്രൂപ്പിന് ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ് പദാർത്ഥമടങ്ങിയ കാപ്‌സ്യൂള്‍ നഷ്ടമായി. സംഭവം ഗൗരവകരമായി കാണുന്നുവെന്നും കമ്പനി അറിയിച്ചു.
ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വെറും 8 മില്ലി മീറ്റര്‍ നീളമുള്ള വസ്തുവാണ് നഷ്ടമായത്. റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. സാധാരണ ജനങ്ങള്‍ക്ക് ഇത് മൂലം കാര്യമായ ഭീഷണിയില്ലെങ്കിലും ഈ വസ്തുവുമായുള്ള സമ്പര്‍ക്കം റേഡിയേഷന്‍ മൂലമുള്ള പൊള്ളലിനും അതുമൂലമുള്ള അസുഖങ്ങള്‍ക്കും കാരണമായേക്കാം. ഈ വസ്തു കണ്ടെത്തൻ ഖനന കമ്പനിയും ആസ്ട്രേലിയൻ സർക്കാരും ശ്രമം തുടരുകയാണ്.
ജനുവരി 12ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന്‍ സ്‌റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് ഇത് നഷ്ടമായത്. ജനുവരി 16ന് കണ്ടെയ്‌നര്‍ പെര്‍ത്തില്‍ എത്തുകയും ചെയ്തു. ജനുവരി 25ന് കണ്ടെയ്‌നര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കാപ്‌സ്യൂള്‍ നഷ്ടമായതായി അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.