ഈ നഗരങ്ങളിൽ നാളെ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും; ഇന്ത്യയിലെ ആകാശ നിരീക്ഷകർക്ക് ആ കാഴ്ച നഷ്ടമാകും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ പൂർണ ചന്ദ്രഗ്രഹണം കൂടി സംഭവിക്കും. മാർച്ച് 14നാണ് പൂർണ ചന്ദ്രഗ്രഹണം നടക്കുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ ചന്ദ്രന്റെ ഉപരിതലത്തിൽ നിഴൽ വീഴ്ത്തുമ്പോഴാണ് പൂർണ ചന്ദ്രഗ്രഹണം നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗ്രഹണം ദൃശ്യമാകും.

വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ്, പശ്ചിമാഫ്രിക്ക എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രദേശങ്ങളിലാണ് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാവുക. ന്യൂയോർക്, ലോസ് ആഞ്ജൽസ്, പാരീസ്, മഡ്രിഡ് തുടങ്ങിയ നഗരങ്ങളിൽ ചന്ദ്രഗ്രഹണം ദർശിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. ഏകദേശം 65 മിനിറ്റ് നീണ്ടുനിൽക്കും ഗ്രഹണം. ഗ്രഹണസമയത്ത് ചന്ദ്രനെ അൽപം ചെറുതായാണ് കാണപ്പെടുക.

കാസബ്ലാങ്ക, ഡബ്ലിൻ, ലിസ്ബൺ, ഹൊണോലുലു, സാവോ പോളോ, ബ്വേനസ് ഐറിസ്സ്, ന്യൂയോർക്ക്, ഗ്വാട്ടിമാല സിറ്റി, ലോസ് ആഞ്ചലസ്, റിയോ ഡി ജനീറോ, ടൊറന്റോ, കറാക്കസ്, സാൻ സാൽവഡോർ, മോൺട്രാൾ, സാന്റോ ഡൊമിംഗോ, ഒ സ്‌റ്റോർഡോ, ന്യൂസ്‌കോ, ചിക്കാഗോ. സിറ്റി, അസുൻസിയോൺ, സാന്റിയാഗോ, ബ്രസീലിയ, വാഷിങ്ടൺ ഡി.സി, ഓക്‍ലാൻഡ്, സാൻ ഫ്രാൻസിസ്കോ, സുവ, ലിമ, ഡിട്രോയിറ്റ്, ഹവാന എന്നീ നഗരങ്ങളിൽ പൂർണ ചന്ദ്രഗ്രഹം ദൃശ്യമാകും.

ഖാർത്തൂം, അങ്കാറ, ജോഹനസ്ബർഗ്, കൈറോ, ബുക്കാറസ്റ്റ്, സോഫിയ, ഏഥൻസ്, വാഴ്സോ, ബുഡാപെസ്റ്റ്, സ്റ്റോക്ക്ഹോം, വിയന, സാഗ്രിബ്, റോം, ബെർലിൻ, കോപൻഹേഗൻ, ഓസ്​ലോ, ലാഗോസ്, ആംസ്റ്റർഡാം, ബ്രസൽസ്, അൾജിയേഴ്സ്, പാരീസ്, ലണ്ടൻ, മഡ്രിഡ്, ബ്രിസ്ബെൻ, സിഡ്നി, മെൽബൺ, ടോക്യോ, സിയോൾ എന്നീ നഗരങ്ങളിൽ ഭാഗികമായും ചന്ദ്രഗ്രഹണം ദൃശ്യമാകും.

എന്നാൽ ഇന്ത്യയിൽ പകൽ സമയത്താണ് ഗ്രഹണം സംഭവിക്കുക എന്നതിനാൽ ആകാശ നിരീക്ഷകർക്ക് മനോഹരമായ ആ കാഴ്ച നഷ്ടമാകും.  

Tags:    
News Summary - These cities will witness Moon turn blood red

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT