സൗരയൂഥത്തിലെ ഏറ്റവും വലിയ ഗർത്തത്തിന്‍റെ ചിത്രം പങ്കുവെച്ച് യൂറോപ്യൻ സ്പേസ് ഏജൻസി

ചുവന്ന ഗ്രഹത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ് പേടകം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗർത്തത്തിന്‍റെ ചിത്രങ്ങളാണ് മാർസ് എക്സ്പ്രസ് പകർത്തിയിരിക്കുന്നത്. ചൊവ്വയിൽ സ്ഥിതി ചെയ്യുന്ന ഈ കൂറ്റൻ ഗർത്തത്തിന്‍റെ പുറംപാളിയിലെ വിള്ളലുകളും ചിത്രത്തിൽ കാണാം.

വാലെസ് മറൈനെറിസ് എന്ന ഈ കൂറ്റൻ ഗർത്തത്തിന് 7000 കിലോമീറ്ററിന് മുകളിൽ ഉയരവും ഏകദേശം 200കിലോമീറ്റർ വീതിയും ഏഴ് കിലോമീറ്റർ ആഴവുമുണ്ട്. ഏഴ് കിലോമീറ്റർ താഴ്ചയുള്ള ഗർത്തത്തിന്റെ ആഴം കാണിക്കുന്നതിനായി ചിത്രത്തിനൊപ്പം കൂറ്റൻ ഘടനയുടെ മാപ്പും യൂറോപ്യൻ സ്പേസ് ഏജൻസി പുറത്തിറക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ ഇടതുഭാഗത്ത് 840 കിലോമീറ്റർ നീളമുള്ള ഇയസ് ചാസ്മയും (കിടങ്ങ്) വലതുവശത്ത് 805 കിലോമീറ്റർ നീളമുള്ള ടൈത്തോണിയം ചാസ്മയും (കിടങ്ങ്) കാണാം. ആൽപ്സ് പർവത നിരകളിലെ ഏറ്റവും വലിയ പർവത നിരയായ മോണ്ട് ബ്ലാങ്കിനെ അടക്കം ഉൾക്കൊള്ളാനുള്ള ആഴം ടൈത്തോണിയം ചാസ്മയ്ക്കുണ്ടെന്ന് പര്യവേഷകർ പറയുന്നു.

2003 ൽ യൂറോപ്യൻ ഏജൻസിയുടെ ചൊവ്വ പര്യവേഷണ പേടകമായ മാർസ് എക്സ്പ്രസ് 2003 മുതൽ ചുവന്ന ഗ്രഹത്തിന്‍റെ നീളവും വീതിയും മാപ്പ് ചെയ്യുന്നുണ്ട്. ഭൂമി ഒഴികെയുള്ള ഒരു ഗ്രഹത്തിന് ചുറ്റും ഏറ്റവും കൂടുതൽ ദൈർഘ്യത്തിൽ ഭ്രമണം ചെയ്യുന്നതും സജീവവുമായതുമായ രണ്ടാമത്തെ ബഹിരാകാശ പേടകമാണിത്.

Tags:    
News Summary - The European Space Agency has released new images of the largest canyon in the solar system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.