ഇരുട്ടിലുള്ള ഒരു വസ്തുവിനെ നമുക്ക് കാണാനാകുമോ? ഇല്ലെന്നാണ് ഉത്തരം. എന്നാൽ, അങ്ങനെ കാണാൻ കഴിയുന്ന ഒരു കോൺടാക്ട് ലെൻസ് ഉണ്ടെങ്കിലോ. കേൾക്കുമ്പോൾ ശാസ്ത്രകഥയെന്ന് തോന്നാം; പക്ഷെ, സംഗതി സത്യമാണ്. അത്തരമൊരു ലെൻസ് വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ഈ ലെൻസ് ഉപയോഗിച്ചാൽ നമുക്ക് ഇരുട്ടിലുള്ള വസ്തുവിനെയും ശരിയായി കാണാം. മാത്രമല്ല, നമ്മൾ ഈ കണ്ണട വെച്ചിട്ട് കണ്ണ് അടച്ചുപിടിച്ചാലും മുന്നിലുള്ള വസ്തുവിനെ കാണാം! സൂപ്പർ വിഷന്റെ അത്ഭുത കഥയാണ് ചൈനയിലെ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിൽനിന്ന് പുറത്തുവരുന്നത്.
ഇൻഫ്രാറെഡ് തരംഗ ദൈർഘ്യത്തിൽകൂടി കാഴ്ച സാധ്യമാക്കുന്ന തരം ഗ്ലാസുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യന്റെ കാഴ്ച ശക്തി എന്നത് ദൃശ്യ പ്രകാശ തരംഗ ദൈർഘ്യത്തിൽ മാത്രമാണ് സാധ്യമാകുന്നത്. അതിന്റെ തരംഗ ദൈർഘ്യം കണക്കാക്കിയിരിക്കുന്നത് 380-700 നാനോമീറ്റർ ആണ്. എന്നാൽ, അതിനുമുകളിൽ ഏതാണ്ട് 1600 നാനോമീറ്റർ വരെ തരംഗ ദൈർഘ്യമുള്ളതാണ് ഇൻഫ്രാറെഡ് ലൈറ്റുകൾക്കുള്ളത്. ആ തരംഗ ദൈർഘ്യത്തിൽകുടി വസ്തുക്കളുടെ കാഴ്ച സാധ്യമാക്കുകയാണ് ഈ ഗ്ലാസുകൾ. ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ, നോക്കിക്കാണുന്ന വസ്തുവിന്റെ നിറം, ആകൃതി തുടങ്ങിയ കാര്യങ്ങളിൽ കുടുതൽ വിശദാംശങ്ങളും ലഭ്യമാകുന്നു. വർണാന്ധത പോലുള്ള അസുഖമുള്ളവർക്ക് ഇത്തരം ഗ്ലാസുകൾ ഉപകാരപ്പെടുമെന്ന് ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.