Posted On
date_range Updated On
date_range സുനിത ഇന്ന് വീണ്ടും ‘നടക്കും’
ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ് ഇന്ന് വീണ്ടും ബഹിരാകാശ നടത്തത്തിന്.
ജനുവരി 16ന് ആറ് മണിക്കൂർ സ്പേസ് വാക്ക് നടത്തിയ സുനിത ഇന്ന് നടക്കാനിറങ്ങുമ്പോൾ കൂടെയുണ്ടാവുക സഹയാത്രികൻ ബുച്ച് വിൽമോറായിരിക്കും. ഇരുവരും ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് കഴിഞ്ഞ ജൂണിലാണ് നിലയത്തിലേക്ക് പുറപ്പെട്ടത്. സാങ്കേതിക തകരാർ മൂലം മടങ്ങാനാവാതെ നിലയത്തിൽ തങ്ങുകയായിരുന്നു.
സുനിതയുടെ ഒമ്പതാമത്തെ സ്പേസ് വാക്കായിരിക്കും ഇന്നത്തേത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികൾക്കായിട്ടാണ് ഒരിക്കൽകൂടി അവർ നിലയത്തിന് പുറത്ത് വരുന്നത്. ഇതിനകം 56 മണിക്കൂർ സ്പേസ് വാക്ക് നടത്തിയിട്ടുണ്ട് അവർ. 920 ദിവസം ബഹിരാകാശത്ത് ചെലവഴിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.