Representational Image 

ഐ.എസ്.ആർ.ഒക്ക് അഭിമാന നേട്ടം; 'സ്പേഡെക്സ്' സ്‌പേസ് ഡോക്കിങ് ദൗത്യം വിജയം

ബെംഗളുരു: ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ 'സ്പേഡെക്സ്' സ്പേസ് ഡോക്കിങ് വിജയം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യമാണ് പൂർത്തിയാക്കിയത്. ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമായുണ്ടായിരുന്നത്. 


ഡിസംബർ 30നാണ് പി.എസ്.എൽ.വി - സി60 റോക്കറ്റ് ഉപയോഗിച്ച് ചേ​സ​ർ (എ​സ്.​ഡി.​എ​ക്സ് 01), ടാ​ർ​ഗ​റ്റ് (എ​സ്.​ഡി.​എ​ക്സ് 02) എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടം ഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ്. ശേഷം ഇവയെ വി​ഘ​ടി​പ്പി​ക്കുന്ന അൺഡോക്കിങ് നടത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് സ്​​പേ​ഡെ​ക്സ് ദൗ​ത്യം. ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.

ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയിപ്പിക്കാൻ ഐ.എസ്.ആർ.ഒക്കായത്. ജനുവരി ഏഴിന് നടക്കാനിരുന്ന ദൗത്യം സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ നിർണായകമാകും സ്പേസ് ഡോക്കിങ് വിജയം. ബം​ഗ​ളൂ​രു പീ​നി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ടെ​ലി​മെ​ട്രി ​ട്രാ​ക്കി​ങ് ആ​ൻ​ഡ് ക​മാ​ൻ​ഡ് നെ​റ്റ്‍വ​ർ​ക്കി​ൽ​നി​ന്നാ​ണ് (ഇ​സ്ട്രാ​ക്ക്) ശാ​സ്ത്ര​ജ്ഞ​ർ പേ​ട​ക​ങ്ങ​ളു​ടെ ഗ​തി നി​യ​ന്ത്രിച്ച​ത്.

മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്. 

2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​യെ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടാ​യാണ് ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് വി​ജ​യ​ത്തെ വിലയിരുത്തുന്നത്. ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​മാ​യ ചാ​ന്ദ്ര​യാ​ന്റെ അ​ടു​ത്ത​ഘ​ട്ട​ത്തി​നും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എത്തി​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ന്‍യാ​നി​നും ഡോ​ക്കി​ങ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ എ​ന്ന​ പേ​രി​ല്‍ ഇ​ന്ത്യ വി​ഭാ​വ​നം ​ചെ​യ്യു​ന്ന ബ​ഹി​രാ​കാ​ശ​നി​ല​യ​വും ഇ​തു​പോ​ലെ വ്യ​ത്യ​സ്ത പേ​ട​ക​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍ത്തു​ കൊ​ണ്ടാ​വും നി​ര്‍മി​ക്കു​ക.

Tags:    
News Summary - Spacedex Space Docking Mission Successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.