ഭയാനകമായ സൗരകൊടുങ്കാറ്റ് മുന്നറിയിപ്പുമായി നാസ; സാറ്റലൈറ്റുകളെയും മൊബൈൽ നെറ്റ്‍ വർക്കുകളെയും ബാധിക്കും; മോക് ഡ്രിൽ സംഘടിപ്പിച്ച് യു.എസ്

ന്യൂഡൽഹി: സൂര്യനിൽ അടിക്കടിയുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറികൾ ബഹിരാകാശ കാലാവസ്ഥ നിരീക്ഷകർക്കിടയിൽ വലിയ ആശങ്കകൾ ഉണ്ടാക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സൈര കൊടുക്കാറ്റിൻറെ ഭാഗമായി അതിശക്തമായ സൂര്യ രശ്മികൾ ഭൂമിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. നിസാരമല്ല ഇത്തരത്തിൽ ഭൂമിയിലെത്തുന്ന രശ്മികൾ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ. മൊബൈൽ നെറ്റ് വർക്കുകളെയും സാറ്റലൈറ്റിൻറെ പ്രവർത്തനങ്ങളെയും ഊർജ സംവിധാനങ്ങളെയും തകർക്കാൻ മാത്രം കഴിവുള്ളവയാണ് ഇവ.

സൂര്യൻറെ ഏറ്റവും സജീവമേഖലയായ എ.ആർ 4087 ൽ പൊട്ടിത്തെറികളുടെ ഒരു പരമ്പര തന്നെ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും ശക്തമായ ഈ സൗരസ്ഫോടനങ്ങളെ എക്സ് ക്ലാസ് സോളാർ ജ്വാല എന്നാണ് അറിയപ്പെടുന്നത്. മെയ് 13 ന് X1.2 രശ്മികൾ ഭൂമിയിലെത്തിയതു മുതൽ ശാസ്ത്രഞ്ജർ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്. പീന്നീടുള്ള ദിവസങ്ങളിൽ ഭൂമിയിൽ പതിച്ച വലിയ രശ്മികൾ പല പ്രദേശങ്ങളിലും റേഡിയോ സിഗ്നസലുകൾ തടസ്സപ്പെടുത്തിയതായും വിവരമുണ്ട്.

രണ്ടാമത്തെ സൗര സ്ഫോടനത്തിൽ യു.എസ്, യൂറോപ്പ്, ആഫ്രിക്ക, തെക്കൻ ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ ചില പ്രദേശങ്ങളിൽ വ്യാപകമായി റേഡിയോ സിഗ്നലുകൾ തടസ്സപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇനിയും കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടായാൽ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. ഇന്റർ നെറ്റ് സേവനങ്ങൾ, നാവിഗേഷൻ സംവിധാനം, മൊബൈൽ നെറ്റ് വർക്കുകൾ എന്നിവയെ ബാധിക്കുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഭവിഷത്തുകൾ മുന്നിൽ കണ്ടുകൊണ്ട് സൗര കാറ്റിൻറെ മുന്നറിയിപ്പ് നൽകാൻ യു.എസ് ഈ മാസമാദ്യം മോക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - Solar storm warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT