മനുഷ്യനെപ്പോലെ വേദനയും ചൂടുമൊക്കെ അറിയാൻ കഴിയുന്ന റോബോട്ടിക് ചർമം കണ്ടെത്തി ഗവേഷകർ

വാഷിങ്ടൺ: മനുഷ്യ ശരീരത്തിനു സമാനമായ റോബോട്ടിക് ചർമം സൃഷ്ടിച്ച് ശാസ്ത്ര മുന്നേറ്റം നടത്തി കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെയും യൂനിവേഴ്സേറ്റി കോളേജ് ഓഫ് ലണ്ടനിലെയും ഗവേഷകർ. ചെലവു കുറഞ്ഞ ജെൽ മെറ്റീരിയൽ കൊണ്ടാണ് ചർമം നിർമിച്ചിരിക്കുന്നത്. ഇതാണ് റോബോട്ടിനെ സ്പർശനം അറിയാനും ചൂടും തണുപ്പുമൊക്കെ തിരിച്ചറിയാനും സഹായിക്കുന്നത്.

മറ്റു പരമ്പരാഗത റോബോട്ടിക് ചർമങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവക്ക് ഒന്നിലധികം കോൺടാക്റ്റ് പോയിന്‍റുകൾ ഒറ്റയടിക്ക് തിരിച്ചറിയാൻ കഴിയും. ഫ്ലെക്സിബിളായ മെറ്റീരിയൽകൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ ഈ ചർമം ഏത് ആകൃതിയിലേക്കും രൂപം മാറ്റാൻ കഴിയും.

മറ്റു റോബോട്ടുകളെ പോലെ തന്നെ ഇതും ചർമത്തിൽ വിവിധയിടങ്ങളിൽ ഘടിപ്പിച്ച സെൻസർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ടുതന്നെ മനുഷ്യനു സമാനമായി എല്ലാ സ്പർശനങ്ങളും അറിയാൻ കഴിയും.

മനുഷ്യ ശരീരത്തിന്‍റേതുപോലെ സെൻസിറ്റീവല്ലെങ്കിലും 86000 മാർഗങ്ങളിലൂടെ വിവിധ സ്പർശനങ്ങൾ അറിയാൻ കഴിയും ഈ റോബോട്ടിക് ചർമത്തിന്. ഓട്ടോമോട്ടീവ്, ദുരന്ത നിവാരണ മേഖലകളിൽ ഇത്തരം റോബോട്ടുകൾക്ക് വലിയ സാധ്യതകളാണ് ഗവേഷകർ കാണുന്നത്.

Tags:    
News Summary - Sensitive robotic skin found by researchers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT