ഇന്ത്യൻ ഭൗതികശാത്രജ്ഞൻ സത്യേന്ദ്ര നാഥ് ഭോസിന് ആദരമായി ഗൂഗിൾ ഡൂഡിൽ

പ്രശസ്ത ഇന്ത്യൻ ഭൗതിക- ഗണിതശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ് ഭോസിനോടുള്ള ആദരസൂചകമായി ഡൂഡിൽ ഒരുക്കി ഗൂഗിൾ. 1924ൽ ഈ ദിവസമാണ് ക്വാണ്ടം മെക്കാനിക്സിലെ തന്‍റെ പ്രധാന കണ്ടെത്തലുകൾ ജർമ്മൻ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീന് ബോസ് അയച്ചത്. ആ കണ്ടത്തലുകൾ പിന്നീട് ക്വാണ്ടം മെക്കാനിക്സിലെ സുപ്രധാന കണ്ടെത്തലുകളിൽ ഒന്നായി അറിയപ്പെട്ടു. ഈ ദിവസത്തിന്‍റെ സ്മരണാർഥമായാണ് ഗൂഗിൾ പുതിയ ഡൂഡിൽ ഒരുക്കിയിരിക്കുന്നത്.

1894ൽ കൽകത്തയിൽ ജനിച്ച ബോസ് ഊർജതന്ത്രം, ഗണിതശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവക്കുപുറമെ കലാ സാഹിത്യമേഖലകളിലും സംഗീതത്തിലും തൽപരനായിരുന്നു. കൽക്കത്തയിലെ ഹിന്ദു സ്കൂളിലും പ്രസിഡൻസ് കോളജിലുമായിരുന്നു വിദ്യഭ്യാസം.

തന്‍റെ അധ്യാപകരായിരുന്ന ഭൗതികശാത്രജ്ഞനായ ജഗദീഷ് ചന്ദ്ര ബോസ്, ചരിത്രകാരനായ പ്രഫുല്ല ചന്ദ്ര റായ് എന്നിവരിൽനിന്നും പ്രചോദനം ഉൾക്കൊണ്ട ബോസ് 1961-1921 കാലയളവിൽ കൽക്കത്ത യൂനിവേഴ്സിറ്റിയിൽ ഭൗതിക ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനായും പ്രവർത്തിച്ചു.

1954ൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബഹുമതിയായ പദ്മവിഭൂഷൺ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Tags:    
News Summary - Satyendra Nath Bose: Google Pays Tribute To Indian Physicist With Special Doodle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.