ഭൂമിക്ക് ആകെ ഒരു ഉപഗ്രഹമാണുള്ളത് -ചന്ദ്രൻ. ചൊവ്വക്ക് രണ്ടെണ്ണമുണ്ട്. ഫോബോസും ഡൈമോസും. ശനിക്ക് എത്ര ഉപഗ്രഹമുണ്ടെന്ന് അറിയാമോ? ഇനിയും എണ്ണിത്തിട്ടപ്പെടുത്താനായിട്ടില്ലെന്നാണ് ഉത്തരം. വലിയ ഗ്രഹമായ ശനിയെ ചുറ്റിക്കൊണ്ടിരിക്കുന്ന 128 കുഞ്ഞൻ ഗ്രഹങ്ങളെയാണ് ഈയാഴ്ച തിരിച്ചറിഞ്ഞത്.
രണ്ടുവർഷം മുമ്പ് ഹവായിലെ മൗന കിയയിൽ സ്ഥാപിച്ചിട്ടുള്ള കാനഡ-ഫ്രാൻസ് ഹവായി ടെലിസ്കോപ്പിലൂടെ ശനിയുടെ 62 ഉപഗ്രഹങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അതേ ഗവേഷകരാണിപ്പോൾ 128 ഉപഗ്രഹങ്ങളെക്കൂടി കണ്ടെത്തിയത്. ഇതോടെ, ശനിയുടെ അറിയപ്പെട്ട ഉപഗ്രഹങ്ങളുടെ എണ്ണം 274 ആയി.
2023 വരെയും സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം എന്ന പദവി വ്യാഴത്തിനായിരുന്നു. വ്യാഴത്തെ പരിക്രമണം ചെയ്യുന്ന 95 ഉപഗ്രഹങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.