സു​നി​ത വി​ല്യം​സി​ന്‍റെ യാ​ത്ര വീണ്ടും മുടങ്ങി, സാങ്കേതിക തകരാർ; ക്രൂ10 ദൗത്യം നാളെ, മ​ട​ക്കം തിങ്കളാഴ്ച

വാഷിങ്ടണ്‍: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഒമ്പത് മാ​സ​മാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സു​നി​ത വി​ല്യം​സി​ന്റെ​യും ബു​ച്ച് വി​ൽ​മോ​റി​ന്റെ​യും മ​ട​ക്ക​യാ​ത്ര വീണ്ടും അ​നി​ശ്ചി​ത​ത്വത്തിൽ. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ക്രൂ10 ദൗത്യം നാസയും സ്‌പേസ്എക്‌സും നീട്ടിവെച്ചു.

ക്രൂ10 ന്‍റെ വിക്ഷേപണം നാളെ രാവിലെ ഇന്ത്യൻ സമയം 4.56ന് നടക്കും. തിങ്കളാഴ്ച ഇന്ത്യൻ സമയം 6.35ന് സു​നി​തയും ബുച്ചും ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങും.

ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ റോക്കറ്റ് ലോഞ്ച് പാഡിലെ ഹൈഡ്രോളിക് സംവിധാനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്ചയായിരുന്നു ക്രൂ10 വിക്ഷേപിക്കാൻ തീരുമാനിച്ചത്. റോക്കറ്റിന്‍റെ വിക്ഷേപണത്തിന്‌ തൊട്ട് മുമ്പാണ് ദൗത്യം നീട്ടിവെച്ചതായി നാസ അറിയിച്ചത്.

മാ​ർ​ച്ച് 12ന് ​വാ​ഹ​നം ഭൂ​മി​യി​ൽ​ നി​ന്ന് പുറപ്പെട്ട് മാ​ർ​ച്ച് 20ഓ​ടെ സു​നി​ത വി​ല്യം​സി​നെയും ബു​ച്ച് വി​ൽ​മോ​റി​നെ​യും ഭൂ​മി​യി​​ലെ​ത്തിക്കാ​നാ​യിരുന്നു നാസയുടെ പദ്ധതി. ഇതാണ് വീണ്ടും അ​നി​ശ്ചി​ത​ത്വത്തിലായത്.

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലുള്ള സു​നി​തയെയും ബുച്ചിനെയും സ്​​പേ​സ് എ​ക്സി​ന്റെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു ​വ​രാ​ൻ നേ​ര​ത്തെ തീ​രു​മാ​നിച്ചിരുന്നു. എ​ന്നാ​ൽ, സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം യാ​ത്ര അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വെ​ക്കേ​ണ്ടി​വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഴ​യ ഡ്രാ​ഗ​ൺ വാ​ഹ​നം വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ നാസ തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - Return of Sunita Williams delayed again as SpaceX reschedules rocket launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT