'റാശിദ്​' ആദ്യ സന്ദേശമയച്ചു; ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു തുടങ്ങി

ദുബൈ: അറബ്​ ലോകത്തെ ആദ്യ ചന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ 'റാശിദ്​' റോവർ വിക്ഷേപണത്തിന്​ ശേഷം ആദ്യ സന്ദേശമയച്ചു. യു.എ.ഇ ബഹിരാകാശ കേന്ദ്രമായ ദുബൈ ഖവാനീജിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പെയ്​സ്​ സെൻറിലേക്കാണ്​ ആദ്യ സന്ദേശ​മെത്തിയതെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​. ഭൗമോപരിതലത്തിൽ നിന്നും 4.4ലക്ഷം കി.മീറ്റർ ദൂരെ നിന്നാണ്​ സന്ദേശം എത്തിയതെന്നും പേടകത്തിന്‍റെ മുഴുവൻ സംവിധാനങ്ങളും ഉപകരണങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്​തമാക്കി. അടുത്ത മാസങ്ങളിൽ ചന്ദ്രനിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനായി ചന്ദ്രനെറ ഭ്രമണപഥത്തിൽ പ്രവേശിച്ചു തുടങ്ങിയതായും ശൈഖ്​ മുഹമ്മദ്​ അറിയിച്ചു.

'റാശിദ്​' കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.38ന്​ (യു.എ.ഇ സമയം) യു.​എ​സി​ലെ േഫ്ലാ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ​നി​ന്നാണ്​ വിക്ഷേപിച്ചത്​. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ എ​ൻ​ജി​നീ​യ​ർ​മാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​​. പേടകത്തിൽ നിന്ന്​ ആദ്യ സന്ദേശം പുറത്തുവന്നത്​ വചന്ദ്രനിൽ വിജയകരമായി എത്തുമെന്ന പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്​.

ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ്​ റോവർ ലക്ഷ്യമിടുന്നത്​. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദുബൈ മുൻ ഭരണാധികാരി ശൈഖ്​ റാശിദ്​ ബിൻ സഈദ്​ ആൽ മക്​തൂമിന്‍റെ പേരാണ്​ പേടകത്തിനിട്ടിരിക്കുന്നത്​. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ്​ യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി ​പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമാത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക്​ സ്വന്തമാകും.

Tags:    
News Summary - 'Rashid Rover has sent first message': Sheikh Mohammed announces communication with lunar explorer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.