സ്വകാര്യ പേടകം ‘ഒഡീഷ്യസ്’ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ; ദക്ഷിണ ധ്രുവത്തിൽ ഇന്ന് സോഫ്റ്റ് ലാൻഡിങ്

ഹൂസ്റ്റൺ: ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കനായി അമേരിക്കൻ സ്വകാര്യ കമ്പനി നിർമിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ ‘ഒഡീഷ്യസി’ന്‍റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാൻഡിങ് ഇന്ന്. ഇന്ന് വൈകിട്ട് 5.30ന് ലാ​ൻ​ഡ​ർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് 94 കിലോമീറ്റർ അകലെയാണ് പേടകം.

ബുധനാഴ്ച രാത്രിയാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം ‘ഒഡീഷ്യസ്’ കൈവരിക്കും. ഇന്ത്യയുടെ ചാ​ന്ദ്ര​യാ​ൻ 3 പേടകവും ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​​ധ്രു​വ​ത്തി​ലാണ് സോഫ്റ്റ് ലാൻഡിങ് ചെയ്തത്.

Full View

നാ​സ​യും ഇ​ന്റ്യൂ​റ്റീ​വ് മി​ഷീ​ൻ​സ് ക​മ്പ​നി​യും ചേർന്നുള്ള ചാന്ദ്രാ ദൗത്യമാണിത്. ഫെബ്രുവരി 15ന് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ് സെ​ന്റ​റി​ൽ ​നി​ന്ന് സ്പേസ് എക്സിന്‍റെ ഫാൽക്കൺ-9 റോക്കറ്റിലാണ് ‘ഒഡീഷ്യസ്’ പേടകം വിക്ഷേപിച്ചത്.


ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി ആ​റ് പേലോ​ഡു​ക​ളാ​ണ് പേടകത്തിലുള്ള​ത്. ഒഡീഷ്യസിന്‍റെ ര​ണ്ട് ദൗ​ത്യ​ങ്ങ​ൾ​ കൂ​ടി 2024ൽ നടക്കും. അ​തിനുള്ള പേടകങ്ങൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങാ​നു​ള്ള വ​ഴി​കാ​ട്ടു​ക​യാ​ണ് ഒഡീഷ്യസ്.


ചാ​ന്ദ്ര​ദൗ​ത്യ​ത്തി​നായി 2019ൽ ഒ​മ്പ​ത് സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യാണ് യു.എസ്. ബഹിരാകാശ കമ്പനിയായ നാ​സ ക​രാ​ർ ഒ​പ്പി​ട്ടത്. ഇ​തിലൊന്നാണ് ഇ​ന്റ്യൂ​റ്റീ​വ് മി​ഷീ​ൻ​സ്. ജനുവരിയിൽ അ​സ്ട്രോ​ബോ​ട്ടി​ക് ടെ​ക്നോ​ള​ജി എ​ന്ന ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് നാ​സ ന​ട​ത്തി​യ ​പെ​രി​ഗ്രീ​ൻ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Private probe Odysseus land on the moon on Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.