വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ ലോ​ഞ്ച​ർ വ​ൺ റോ​ക്ക​റ്റ്

ഒമാന്‍റെ ആദ്യ ഉപഗ്രഹം 'അമാൻ' വിക്ഷേപണത്തിനൊരുങ്ങുന്നു

മസ്കത്ത്: ഒമാന്‍റെ ആദ്യ ഉപഗ്രഹമായ 'അമാൻ' ബ്രിട്ടണിലെ ന്യൂക്വേയിൽ വിക്ഷേപണത്തിന് തയാറായി. വിക്ഷേപണ വാഹനമായ ലോഞ്ചർ വൺ റോക്കറ്റുമായി സംയോജിപ്പിച്ച ഉപഗ്രഹം ഈ വർഷം അവസാനത്തോടെ ഭ്രമണപഥത്തിലെത്തും. ആദ്യ ഉപഗ്രഹ വിക്ഷേപണം ബഹിരാകാശ പദ്ധതിയുടെ പ്രഥമ കാൽവെപ്പായാണ് കണക്കാക്കപ്പെടുന്നത്. ഒമാൻ സാങ്കേതികവിദ്യ കമ്പനിയായ ഇ.ടി.സി.ഒ, അമേരിക്കൻ കമ്പനിയായ വെർജിൻ ഓർബിറ്റ് എന്നിവരാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നത്. സാറ്റ്റെവ് എന്ന പോളിഷ് കമ്പനിയാണ് ഉപഗ്രഹം നിർമിക്കുന്നത്. കോൺവാളിലെ ന്യൂക്വേ എയർപോർട്ടിലാണ് അമാൻ സംയോജിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഒമാന്‍റെ ഉപഗ്രഹ വിക്ഷേപണത്തിന് ആവശ്യമായ അവസാനഘട്ട പരിശോധനകൾ നടത്തുകയാണ് വിക്ഷേപണ ചുമതലയുള്ള വെർജിൻ ഓർബിറ്റ്. ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതോടെ റോക്കറ്റ് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികളുടെ കാര്യക്ഷമതയാണ് ഇപ്പോൾ ഉറപ്പ് വരുത്തുന്നത്.

ഈ വർഷം നടക്കുന്ന ആദ്യത്തെ ഉപഗ്രഹ വിക്ഷേപണം ഒമാന്‍റെ ബഹിരാകാശ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ഇ.ടി.സി.ഒ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അബ്ദുൽ അസീസ് ജാഫർ പറഞ്ഞു. വിക്ഷേപണ പരിപാടികളുടെ പരീക്ഷണം വമ്പിച്ച വിജയകരമായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നടന്ന കൃത്യമായ പരിശോധനകളിലൂടെ വിക്ഷേപണ സമയത്തുണ്ടാവുന്ന വെല്ലുവിളികൾ ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിക്ഷേപണ റോക്കറ്റുകൾ നിർമിക്കുന്ന കമ്പനിയുടെ പ്രത്യേക ടീമും വിക്ഷേപണ സമയങ്ങളിൽ പോളണ്ടിലെ സാറ്റ്റേവ് ഹെഡ്ക്വാർട്ടേഴ്സിലുണ്ടാവും.

വിഷൻ 2040ന്‍റെ ഭാഗമായാണ് ഇത്തരം സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നത്.

പുതുതലമുറക്ക് ബഹിരാകാശ മേഖലയിൽ പുതിയ ചക്രവാളങ്ങൾ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യാനും ലക്ഷ്യംവെക്കുന്നതാണ് ഒമാൻ ബഹിരാകാശ പദ്ധതി. ദേശീയതലത്തിൽ നൈപുണ്യം വളർത്തുന്നതിനും പദ്ധതി സഹായിക്കും. ബഹിരാകാശ സംബന്ധമായ മേഖലയിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകാനും ഉപഗ്രഹ വിക്ഷേപണം സഹായകമാവും.

Tags:    
News Summary - Oman's first satellite 'Aman' is about to be launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.