നീലരാവിൽ ഉതിർന്നുവീണ സ്വർണത്തരികൾ; തിളങ്ങുന്ന ഭൂമിയുടെ ചിത്രം പുറത്തുവിട്ട് നാസ

കടുത്ത നീല നിറത്തിലുള്ള രാത്രി ഭൂമിയിൽ സ്വർണമണികൾ വാരി വിതറിയപോലെ തിളങ്ങുന്ന മഞ്ഞ വെളിച്ചം. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ഭൂമിയുടെ ചിത്രമാണിത്. ഇൻസ്റ്റഗ്രാമിലൂടെയാണ് നാസ ചിത്രം പുറത്തുവിട്ടത്. ചിത്രത്തിൽ ഇന്ത്യയാണ് ഏറ്റവും മനോഹരമായി തിളങ്ങുന്നതെന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്.

ഇത്രയും വലിയ ഭൂമിയെ എത്ര മനോഹരമായാണ് അലങ്കരിച്ച് ഒരുക്കിയിരിക്കുന്നത്. ഭൂമിയിലെ വൻ നഗരങ്ങളിലെ രാത്രി വെളിച്ചം വളരെ വ്യക്തമായി കാണാം. 2016ൽ പകർത്തിയ ഭൂമിയുടെ ചിത്രമാണിത്. നീല നിറത്തിൽ തിളങ്ങുന്ന ഭൂമിയുടെ ഔട്ടർലൈനും ചിത്രത്തിൽ കാണം. 


പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന വൈദ്യുത വിതരണത്തിലെ തടസ്സങ്ങൾ പ്രകൃതിയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും ഈ ഡാറ്റ പരിശോധിക്കുന്നതിലൂടെ മനസിലാക്കാനാകുമെന്ന് നാസ പറയുന്നു. 2016ൽ തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ ഒരോ നഗരത്തിന് മുകളിലേയും ചിത്രങ്ങള്‍ പ്രത്യേകം പകർത്തുകയും പിന്നീട് ഇവ ഒരു പ്രത്യേക പാറ്റേണിൽ എഡിറ്റ് ചെയ്തുമാണ് ഇപ്പോൾ പുറത്തുവിട്ട ഫോട്ടോ തയാറാക്കിയിരിക്കുന്നത്. മേഘങ്ങളും സൂര്യപ്രകാശവും ദൃശ്യഭംഗിക്ക് വേണ്ടി ചേർത്തതാണെന്നും നാസ വെളിപ്പെടുത്തുന്നു.

Tags:    
News Summary - NASA's Pic Shows Earth At Night, Internet Says "India Shining Too Bright"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.