റാസോർ റോബോട്ട് ലാബിൽ പരീക്ഷിക്കുന്നു
ചന്ദ്രനിൽനിന്ന് 300 കിലോ ഗ്രാമിലധികം കല്ലും മണ്ണുമെല്ലാം നാസ അവരുടെ അപ്പോളോ പദ്ധതി വഴി ഭൂമിയിലെത്തിച്ചിട്ടുണ്ട്. ചൈനയും ജപ്പാനുമെല്ലാം ഇതുപോലെ ചന്ദ്രനിൽനിന്ന് ഭൂമിയിലേക്ക് മണ്ണിറക്കിയവരാണ്.
ഇപ്പോഴിതാ, നാസ ചന്ദ്രനിൽ കൂടുതൽ ആഴത്തിൽ കുഴിക്കാനുള്ള പുറപ്പാടിലാണ്. ഇതിനായി പ്രത്യേകം, രൂപകൽപന ചെയ്ത റോബോട്ടുകൾ യാഥാർഥ്യമാക്കിയിരിക്കുകയാണവർ. റിഗോലിത് അഡ്വാൻസ്ഡ് സർഫസ് സിസ്റ്റംസ് ഓപറേഷൻ റോബോട്ട് (റാസോർ) എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് വലിയ ഡ്രമ്മിൽ മണ്ണും കല്ലുമെല്ലാം ശേഖരിക്കാൻ കഴിയും.
ഇപ്പോൾ, ഭൂമിയിൽ ചന്ദ്രനിലേതിന് സമാനമായ ‘അന്തരീക്ഷം’ സൃഷ്ടിച്ചിരിക്കുന്ന ഫ്ലോറിഡയിലെ റിഗോലിത് ലാബിൽ കുഴിച്ചു കൊണ്ടിരിക്കുകയാണ് റാസോർ. അധികം താമസിയാതെ റാസോർ ചന്ദ്രനിലേക്ക് കുതിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.