Posted On
date_range Updated On
date_range ആദ്യകാല ഗാലക്സികൾ കണ്ടെത്തി ജയിംസ് വെബ്
കേപ് കനാവറൽ: ഹബിളിന്റെ കണ്ണിൽപെടാത്ത ശോഭയേറിയ ആദ്യകാല ഗാലക്സികൾ (നക്ഷത്രസമൂഹം) കണ്ടെത്തി നാസയുടെ ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. പ്രപഞ്ചം രൂപംകൊണ്ട മഹാവിസ്ഫോടനത്തിന് 35 കോടി വർഷങ്ങൾക്ക് ശേഷം ഈ ഗാലക്സികളിലൊന്ന് രൂപപ്പെട്ടിരിക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.
ഇത് സ്ഥിരീകരിച്ചാൽ ഹബിൾ ബഹിരാകാശ ദൂരദർശിനി തിരിച്ചറിഞ്ഞ ഏറ്റവും വിദൂര ഗാലക്സി പഴങ്കഥയാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചു. ഹാർവഡ്-സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ രോഹൻ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ കണ്ടെത്തലുകൾ ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഹാവിസ്ഫോടനത്തിന് 45 കോടി വർഷങ്ങൾക്കു ശേഷം രൂപംകൊണ്ട ഗാലക്സിയെക്കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.