ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): അഞ്ചു വർഷത്തിനുള്ളിൽ 200 ദൗത്യങ്ങൾ മറികടക്കാൻ കഴിയുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ. നൂറാം ദൗത്യമായ ജി.എസ്.എൽ.വി എഫ്-15/എൻ.വി.എസ്-02 നാവിഗേഷൻ സാറ്റലൈറ്റ് വിക്ഷേപണത്തിന് മേൽനോട്ടം വഹിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സൈക്കിളിലും കാളവണ്ടിയിലും റോക്കറ്റ് ഭാഗങ്ങൾ കൊണ്ടുപോകുന്ന കാലഘട്ടത്തിൽനിന്ന്, വാണിജ്യ വിക്ഷേപണങ്ങളുള്ള ലോകത്തിലെ പ്രമുഖ ബഹിരാകാശ ഏജൻസികളിലൊന്നായി ഐ.എസ്.ആർ.ഒ ചന്ദ്രനിലേക്കും സൂര്യനിലേക്കും ഉപഗ്രഹവിക്ഷേപണ ദൗത്യത്തിൽ ഏറെ മുന്നേറിയ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
ഇതുവരെ ആറ് തലമുറ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.