ഗഗൻയാൻ 2025ൽ വിക്ഷേപിക്കാൻ കഴിയുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ

പാലക്കാട്: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ 2025ൽ വിക്ഷേപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. വിക്ഷേപണം വരെയുള്ള ഓരോ ഘട്ടവും പ്രധാനമാണെന്നും ചെയർമാൻ വ്യക്തമാക്കി.

ചന്ദ്രയാൻ മൂന്നിന്‍റെ വിക്ഷേപണം ഇതുവരെ അനുകൂലമാണ്. പേടകം സുപ്രധാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സന്തോഷവും അഭിമാനവും നൽകുന്ന സന്ദേശങ്ങളാണ് ഓരോ ദിവസവും ലഭിക്കുന്നതെന്നും എസ്. സോമനാഥ് പറഞ്ഞു.

ബഹിരാകാശത്തേക്ക് മനുഷ്യനെ വഹിക്കുന്ന ഐ.എസ്.ആർ.ഒയുടെ ദൗത്യമാണ് ഗഗൻയാൻ. ദൗത്യത്തിനു മുമ്പ് വിവിധ പരീക്ഷണ ഘട്ടങ്ങളായ അബോർട്ട് മിഷനും ആളില്ലാ പരീക്ഷണ വിക്ഷേപണവും നടക്കും.

രണ്ട് അബോർട്ട് മിഷനു ശേഷമാണ് ആളില്ലാതെയുള്ള പരീക്ഷണ വിക്ഷേപണം നടത്തുക. ആദ്യ അബോർട്ട് മിഷനിൽ ബഹിരാകാശ വാഹനത്തിന്റെ വേഗവും രണ്ടാം മിഷനിൽ ബഹിരാകാശ യാത്രികർക്ക് അപകടം പിണഞ്ഞാൽ രക്ഷപ്പെടുത്താനുള്ള ശേഷിയും പരീക്ഷിക്കും. ആറു പരീക്ഷണ പറക്കലിനു ശേഷമാണ് ബഹിരാകാശ യാത്രികരെയും വഹിച്ച് ഗഗൻയാൻ ചരിത്ര വിക്ഷേപണം നടത്തുക.

Tags:    
News Summary - ISRO Chairman S Somanath says that Gaganyaan can be launched in 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.