അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന സാങ്കേതികവിദ്യയും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. എപിജെനെറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ട് ആൺ എലികളിൽനിന്ന് എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിരിക്കുകയാണ് ചൈനയിലെ ഗവേഷകർ. ആരോഗ്യവും പ്രത്യുൽപാദനശേഷിയുമുള്ള കുഞ്ഞുങ്ങളാണ് ജനിച്ചത് എന്നാണ് ഏറ്റവും പുതുമയുള്ള കാര്യം.
സസ്തനികളിൽ, ജീനോമിക് ഇംപ്രിന്റിങ് എന്ന ഡി.എൻ.എയിൽ രാസ അടയാളങ്ങൾ ചേർക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയുണ്ട്. കുഞ്ഞിന്റെ ഡി.എൻ.എയിൽ അച്ഛന്റെയും അമ്മയുടെയും ഡി.എന്.എ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതാണിത്. ഈയൊരു പ്രക്രിയ ആണ് ശാസ്ത്രജ്ഞർക്ക് വെല്ലുവിളി ആയിരുന്നത്. രണ്ട് ആൺ എലികളിൽനിന്നെടുത്ത ബീജങ്ങളും ബീജസങ്കലനം നടക്കാത്ത അണ്ഡവും ഉപയോഗിച്ചാണ് കുഞ്ഞുങ്ങളെ സൃഷ്ടിച്ചത്. ജീനോമിക് ഇംപ്രിന്റിങ്ങിൽ അമ്മയുടെ ഡി.എൻ.എയുടെ ജോലി ജീൻ എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ചാണ് നടപ്പാക്കിയത്. ശേഷം ഭ്രൂണത്തെ മറ്റൊരു എലിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു.
250 ഭ്രൂണങ്ങളിൽ 16 എണ്ണം മാത്രമേ ഗർഭധാരണത്തിലേക്ക് നയിച്ചുള്ളൂ. ഇതിൽതന്നെ മൂന്ന് ആൺ എലികൾ മാത്രമേ ജീവനോടെ ജനിച്ചുള്ളൂ. അസാധാരണമാംവിധം വലുതായതിനാൽ അടുത്ത ദിവസം ഇതിലൊന്ന് മരിച്ചു. സമാനമായി 20 വർഷങ്ങൾക്കു മുമ്പ് രണ്ട് പെൺ എലികളിൽനിന്നായും കുഞ്ഞുങ്ങളെ ഗവേഷകർ ജനിപ്പിച്ചിട്ടുണ്ട്. എപിജെനെറ്റിക് പ്രോഗ്രാമിങ് ഒരു നാൾ പ്രത്യുൽപാദനത്തിനുള്ള ഉപകരണമായി മാറിയേക്കാമെന്ന് ഈ ഗവേഷണം കാണിക്കുന്നു. പക്ഷേ, മനുഷ്യരിൽ നിലവിൽ ഇത് പ്രാവർത്തികമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.