Posted On
date_range Updated On
date_range നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയകരം
ചാന്ദിപൂർ: ശത്രു കപ്പലുകളെ പ്രതിരോധിക്കാൻ സാധിക്കുന്ന നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ (എൻ.എ.എസ്.എം-എസ്.ആർ) ആദ്യ പരീക്ഷണം വിജയകരം. ചാന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ചിലാണ് ഡി.ആർ.ഡി.ഒയും നാവികസേനയും സംയുക്തമായി പരീക്ഷണം നടത്തിയത്.
നാവികസേനയുടെ സീകിങ് ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പരമാവധി ലക്ഷ്യസ്ഥാനത്തുള്ള ചെറിയ കപ്പലിനെ തകർത്തതായി ഡി.ആർ.ഡി.ഒ അറിയിച്ചു.
മാൻ-ഇൻ-ലൂപ്പ് സവിശേഷത വഴി മിസൈലിന് ലക്ഷ്യസ്ഥാനം മാറ്റാൻ സാധിക്കും. തദ്ദേശീയമായി തയാറാക്കിയ ഇമേജിങ് ഇൻഫ്രാ-റെഡ് സീക്കർ, ഫൈബർ ഒപ്റ്റിക് ഗൈറോ, സോളിഡ് പ്രൊപൽഷൻ, റീയൽ ടൈം റീടാർജറ്റിങ്, അഡ്വാൻസ്ഡ് മിഡ് കോഴ്സ് ഗൈഡൻസ് എന്നിവയാണ് മിസൈലിന്‍റെ പ്രത്യേകത.
എം.എസ്.എംഇ, സ്റ്റാർട്ടപ്പ് എന്നിവയുടെ സഹകരണത്തോടെ ഡി.ആർ.ഡി.ഒയാണ് മിസൈൽ വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.