ശാസ്ത്രലോകത്തിന് കൗതുകമായി ഭൂമിക്കടിയിൽ ഇരപിടിക്കുന്ന നെപ്പന്തസ് സസ്യം

ഭൂമിക്കടിയിൽ വെച്ച് ഇരപിടിക്കുന്ന നെപ്പന്തസ് വർഗത്തിലെ സസ്യത്തെ കണ്ടെത്തി. നെപ്പന്തസ് പ്യുഡിക്ക എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. മാംസഭുക്കുകളായ സസ്യമാണ് നെപ്പന്തസ്. എന്നാൽ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയതിൽ പ്യുഡിക്ക മാത്രമാണ് ഭൂമിക്കടിയിൽ ഇരപിടിക്കാനുള്ള കഴിവ് വികസിപ്പിച്ചിട്ടുള്ളത്.

ഇന്തോനീഷ്യയിലെ ബോർണിയൊ ഐലന്‍ഡിലെ കലിമന്താനിലാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. ഭൂമിക്കടിയിലുള്ള പുഴുക്കളെയും വണ്ടുകളെയും ലാർവകളെയുമൊക്കെയാണ് ഇവ ആഹാരമാക്കുന്നത്.

ഒരു കോളാമ്പി പോലെ തുറന്നിരുക്കുന്ന വായ ഭാഗമുള്ള സസ്യമാണ് നെപ്പന്തസ്. ഈ രൂപത്തെയാണ് പിച്ചർ എന്ന് പറയുന്നത്. ഇതിന്‍റെ വക്കത്തെത്തുന്ന പ്രാണികൾ വായഭാഗത്തിനകത്തേക്ക് കയറിയാൽ ഇതിലെ ദ്രാവകത്തിൽ തെന്നി ഉള്ളിലേക്ക് വീഴും. ഇതാണ് നെപ്പന്തസുകളുടെ ഇരപിടിയൻ രീതി.

ഭൂമിക്കടിയിൽ വളരുന്ന തരത്തിൽ 11 സെന്‍റിമീറ്റർ നീളമുള്ള പിച്ചറാണ് പ്യുഡസിനുള്ളത്. ചെക്ക് റിപ്പബ്ലിക്കിൽ മെൻഡൽ സർവകലാശാലയിലാണ് കൂടുതൽ ഗവേഷണം നടന്നത്.

Tags:    
News Summary - Carnivorous plant that traps prey underground is the 1st of its kind to be discovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.