ഫയര്‍ഫ്ലൈ എയ്റോസ്​പേസ് പങ്കുവെച്ച ചിത്രം

ചന്ദ്രനിലെ ആദ്യ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ്; ചിത്രം പങ്കുവെച്ച് ഫയര്‍ഫ്ലൈ എയ്റോസ്​പേസ്

കാലിഫോര്‍ണിയ: ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ആദ്യ സൂര്യോദയം പകര്‍ത്തി ഫയര്‍ഫ്ലൈ എയ്റോസ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡർ. ബ്ലൂ ഗോസ്റ്റ് പകർത്തിയ ചിത്രം ഫയര്‍ഫ്ലൈ എയ്റോസ്​പേസ് എക്സിൽ പങ്കുവെച്ചു.

പേടകം വിജയകരമായി ചന്ദ്രനിൽ ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫയർഫ്ലൈ. 2024 ഫെബ്രുവരിയിൽ അമേരിക്കൻ എയ്റോസ്​പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസും പേടകം ചന്ദ്രനിലിറക്കിയിരുന്നു.

2025 ജനുവരി 15നാണ് സ്​പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ലാൻഡർ വിക്ഷേപിച്ചത്. മാർച്ച് രണ്ടിന് ലക്ഷ്യസ്ഥാനം കണ്ടു. ചന്ദ്രനിൽ ഇറങ്ങി നിമിഷങ്ങൾക്കകം ലാൻഡർ ചന്ദ്രോപരിതലത്തിന്റെ വിസ്മയകരമായ ചിത്രവും അയച്ചു. ബ്ലൂ ഗോസ്റ്റ് ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് പോകുന്നതിനുമുമ്പ് ഒരു മാസത്തോളം ഭൂമിയെ ചുറ്റിയിരുന്നു. അവിടെ 16 ദിവസം ചന്ദ്ര ഭ്രമണപഥത്തിൽ അതിന്റെ പാത മെച്ചപ്പെടുത്തി.

ചന്ദ്രന്റെ ഉൾഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് ലാൻഡർ പഠിക്കും. ഇത് ശാസ്ത്രജ്ഞർക്ക് ചന്ദ്രന്റെ താപ പരിണാമത്തെ മനസിലാക്കാൻ സഹായിക്കും. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ ഗവേഷകർക്ക് അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചും അറിയാൻ സാധിക്കും.

Tags:    
News Summary - Blue Ghost sends breathtaking picture of first sunrise on the Moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT