കാലാവസ്ഥ: യു.എ.ഇയുടെ ചാന്ദ്രദൗത്യം മാറ്റി

ദുബൈ: കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ യു.എ.ഇയുടെ ചാന്ദ്രദൗത്യമായ 'റാശിദ്​' റോവറിന്‍റെ വിക്ഷേപണം മാറ്റി. വ്യാഴാഴ്ച ഉച്ചക്ക്​ 12.37നാണ്​ പുതുക്കിയ സമയം നിശ്​ചയിച്ചിരിക്കുന്നത്​. ബുധനാഴ്ച ഉച്ചക്ക്​ 12.39ന്​ വിക്ഷേപണം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​.

എന്നാൽ, കാലാവസ്ഥ അനുകൂലമല്ലെങ്കിൽ വ്യാഴാഴ്ചത്തേക്ക്​ മാറ്റുമെന്നും അറിയിച്ചിരുന്നു. റാശിദിന്‍റെ വിക്ഷേപണത്തിന്​ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലെന്ന്​ അധികൃതർ രാവിലെ അറിയിക്കുകയായിരുന്നു.

ഫ്ലോറിഡയിലെ കെന്നഡി സ്​പേസ്​ സെന്‍ററിൽ നിന്നാണ്​ റാശിദ്​ റോവറിന്‍റെ വിക്ഷേപണം. അറബ്​ ലോകത്തിലെ ആദ്യ ചാന്ദ്ര ദൗത്യമാണിത്​. അടുത്ത വർഷം ഏപ്രിലോടെ ദൗത്യം പൂർത്തിയാക്കമെന്നാണ്​ കരുതുന്നത്​.

ഐ സ്പേസാണ്​ 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്​. ഈ ലാൻഡറിലാണ്​​ 'റാശിദി​'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍ററിലെ എൻജിനീയർമാരാണ്​ റാശിദ്​ റോവർ നിർമിച്ചത്​.

Tags:    
News Summary - Bad Weather: UAE's lunar mission changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.