ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങൾക്ക് പുതു ചരിത്രം സൃഷ്ടിക്കാൻ ആന്ധ്രാപ്രദേശിൽ നിന്നുള്ള 23 കാരി ജാൻവി ദംഗെറ്റി. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ജാൻവി നാസയുടെ അന്താരാഷ്ട്ര വ്യോമ, ബഹിരാകാശ പരിപാടി വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്.
യു.എസ് ആസ്ഥാനമായുള്ള സ്വകാര്യ എയ്റോസ്പേസ് കമ്പനിയായ ടൈട്ടൻസ് സ്പെയ്സിന്‍റെ ആദ്യ പരിക്രമണ ദൗത്യത്തിൽ ജാൻവി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2029 മാർച്ചിൽ പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന ദൗത്യം മുതിർന്ന അമേരിക്കൻ ബഹിരാകാശ യാത്രികൻ ബിൽ മക്ആർതറിന്‍റെ നേതൃത്വത്തിലായിരിക്കും. അക്കാദമിക യാത്രകൾ മാത്രമല്ല, ജാൻവി അനലോഗ് ദൗത്യങ്ങൾ, ആഴക്കടൽ ഡൈവിംഗ്, അന്താരാഷ്ട്ര സമ്മേളനങ്ങൾ തുടങ്ങിയവയിലും സജീവമാണ്.
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ പാലക്കൊല്ലു എന്ന ചെറുപട്ടണത്തിലാണ് ജാൻവി ജനിച്ചത്. മാതാപിതാക്കളായ ശ്രീനിവാസും പത്മശ്രീയും കുവൈത്തിൽ സ്ഥിരതാമസക്കാരാണ്
ഐസ്ലന്‍റിൽ ജിയോളജി പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വിദേശ അനലോഗ് ബഹിരാകാശ യാത്രികയുമാണ്. നാസ സ്‌പേസ് ആപ്‌സ് ചലഞ്ചിലെ പീപ്പിൾസ് ചോയ്‌സ് അവാർഡ്, ഇസ്രോയുടെ വേൾഡ് സ്‌പേസ് വീക്ക് യംഗ് അച്ചീവർ അവാർഡ് എന്നിവ ജാൻവിയുടെ നേട്ടങ്ങളിൽ ചിലതു മാത്രം. ബഹിരാകാസ യാത്രയിൽ പങ്കെടുത്ത ഇന്ത്യൻ വംശജരുടെ പട്ടികയിൽ രാകേശ് ശർമയ്ക്കും ശുഭാൻശു ശുക്ലയ്ക്കും ശേഷം ജാൻവിയും ചേരൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.