ചൊവ്വയിൽ നിന്ന് പകർത്തിയ ഭൂമിയുടെ ചിത്രവുമായി നാസ; ചിത്രം പഠിപ്പിക്കുന്നത് 'വിനയ'മെന്ന് ആനന്ദ് മഹീന്ദ്ര

സമൂഹ മാധ്യമങ്ങളിൽ കൗതുകമുണർത്തുന്നതും രസകരവുമായ പോസ്റ്റുകൾ പങ്കുവെക്കാറുള്ള വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ മഹീന്ദ്ര. സോഷ്യൽ മീഡിയയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഇന്ത്യൻ വ്യവസായിയും അദ്ദേഹമാണ്. ഇത്തവണയും ഏറെ കൗതുകമുണർത്തുന്ന ചിത്രമാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില പങ്കുവെച്ചിരിക്കുന്നത്.

ചൊവ്വ ഗ്രഹത്തിൽ നിന്ന് പകർത്തിയ ഭൂമിയുടെ ചിത്രമാണ് അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്തത്. നാസയുടെ ക്യൂരിയോസിറ്റി റോവറാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഭൂമിയെ ഒരു ചെറിയ ബിന്ദുവായാണ് ചിത്രത്തിൽ കാണിക്കുന്നത്. ''ഈ ചിത്രം വളരെ പ്രധാനപ്പെട്ട ഒരു പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്: വിനയം'' -ചിത്രത്തിന് അടിക്കുറിപ്പായി അദ്ദേഹം എഴുതി.

"ഈ അത്ഭുതകരമായ ഫോട്ടോ യഥാർത്ഥത്തിൽ ചൊവ്വയിൽ നിന്നാണ് പകർത്തിയത്. അതെ, അത് ചൊവ്വ ഗ്രഹവും ആ ചെറിയ നക്ഷത്രം പോലെയുള്ള വെളുത്ത ബിന്ദു നമ്മുടെ പ്രിയപ്പെട്ട ഭൂമിയുമാണ്! നാസ," ഫോട്ടോ പോസ്റ്റ് ചെയ്ത ഹാൻഡിൽ ട്വിറ്ററിൽ കുറിച്ചു.

ചൊവ്വയിലെ രാത്രി ആകാശത്തിൽ ഏതൊരു നക്ഷത്രത്തേക്കാളും കൂടുതൽ പ്രകാശിക്കുന്നത് ഭൂമിയാണെന്ന് നാസ അവരുടെ ബ്ലോഗിൽ പറഞ്ഞിരുന്നു. 2013 ഓഗസ്റ്റ് ആറിന് ചൊവ്വയിൽ എത്തിയ ക്യൂരിയോസിറ്റി റോവർ, ഇതുവരെ ചുവന്ന ഗ്രഹത്തിലേക്ക് വിന്യസിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും അത്യാധുനികവുമായ റോവർ ആണ്.



Tags:    
News Summary - Anand Mahindra Shares Photo Of Earth Taken From Mars, With A Message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.