സൈബീരിയൻ ഗുഹയിൽ 20,000 വർഷം പഴക്കമുള്ള ലോക്കറ്റ്; അണിഞ്ഞതാരെന്ന് ഡി.എൻ.എ വഴി കണ്ടെത്തി

വഷിങ്ടൺ: സൈബീരിയൻ ഗുഹയിൽ നിന്ന് 20,000 വർഷം പഴക്കമുള്ള ലോക്കറ്റ് കണ്ടെത്തി. കലമാനിന്റെ മുമ്പല്ലിൽ തുളയിട്ടുണ്ടാക്കിയതാണ് ഈ ലോക്കറ്റ്. ഈ ലോക്കറ്റ് ഉപയോഗിച്ചിരുന്ന ആളെയും ഡി.എൻ.എ വഴി കണ്ടെത്താൻ സാധിച്ചുവെന്ന് പുരാവസ്തു ഗവേഷകർ അവകാശപ്പെട്ടു. ശിലായുഗത്തിൽ ജീവിച്ചരുന്ന സ്ത്രീയാണ് ഈ ലോക്കറ്റിന്റെ ഉടമയെന്ന് ഗവേഷകർ പറയുന്നു.

ഈ ലോക്കറ്റ് കുഴിച്ചെടുക്കുമ്പോൾ അതിലെ ഡി.എൻ.എകളൊന്നും നശിച്ച് പോകാതിരിക്കാൻ ഗവേഷകർ ഗ്ലൗസുകളും മാസ്കുകളും ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. ഇത്തരം വസ്തുക്കളുടെ കാലങ്ങൾക്ക് മുമ്പേയുള്ള ഉടമയെ കണ്ടെത്തുന്നതിനായി പുരാതന ഡി.എൻ.എ തിരിച്ചറിയാനുള്ള പുതിയ സംവിധാനം ഉണ്ടെന്ന് ​​ഗവേഷകർ വ്യക്തമാക്കി. ഈ സംവിധാനം വഴി ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് കലമാൻ പല്ലുകൊണ്ടുള്ള ലോക്കറ്റിന്റെ ഉടമ.

ഒരാളുടെ ത്വക്കിലെ കോശങ്ങൾ, വിയർപ്പ്, മറ്റ് ശരീര സ്രവങ്ങൾ എന്നിവ അയാൾ ആഭരണങ്ങളായോ മറ്റോ ഉപയോഗിക്കുന്ന എല്ലുകൾ, പല്ലുകൾ, കൊമ്പുകൾ എന്നിവയിലേക്ക് ആഗിരണം ചെയ്യപ്പെടും. ഈ ആഭരണങ്ങളിൽ നിന്ന് കോശങ്ങളുടെയും സ്രവങ്ങളുടെയും ഡി.എൻ.എ വേർതിരിച്ചാണ് ഇവയുടെ ഉടമയെ കണ്ടെത്തുന്നത്. ഈകണ്ടുപിടിത്തം പഴയകാല ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരിക്കുമെന്ന് ഗവേഷകർ പ്രത്യാശിക്കുന്നു. 

Tags:    
News Summary - 20,000 Years Old Pendant Found. DNA Shows Who Wore It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.