റിയാദിൽ 'എന്റെ പത്തനം തിട്ട പ്രവാസി അസോസിയേഷൻ' രൂപവത്കരിച്ചു
റിയാദ്: പ്രവാസികളുടെ ക്ഷേമത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യവുമായി റിയാദിലുള്ള പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു. എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ (എപ്പ) എന്ന പേരിലാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പത്തനംതിട്ടക്കാരുടെ ക്ഷേമത്തിനൊപ്പം സൗദിയിലെ മുഴുവൻ പ്രവാസി സമൂഹത്തിനും സഹായവും പിന്തുണയും നൽകുന്ന സ്നേഹവേദിയായി മാറുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രവാസലോകത്ത് ആരും ഒറ്റക്കല്ലെന്ന ആത്മവിശ്വാസം പകരുകയും വിദേശമണ്ണിലും വീടിന്റെ സ്നേഹവും നാട്ടിന്റെ കരുതലും അനുഭവിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതും കൂട്ടായ്മയുടെ ആശയമാണെന്ന് സംഘാടകർ അറിയിച്ചു. ഭാരവാഹികൾ: മുഹമ്മദ് ഖാൻ (പ്രസി.), രാജീവ് സാഹിബ് ( അസോസിയേറ്റ് പ്രസി.), അലക്സ് ചുണ്ടമണ്ണിൽ (സെക്ര.), ബാബുക്കുട്ടി (ട്രഷ.), രേഖേഷ് മാത്യു (കൺവീനർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.