മാഡ്രിഡ് എഫ്.സി 'തൂഫാൻ കിക്ക്' ലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു

ദമ്മാം: 'ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം, ഫുട്ബാൾ ലഹരിയാക്കി കളിക്കളങ്ങളിൽ ഒത്തുചേരാം' എന്ന സന്ദേശവുമായി ദമ്മാം മാഡ്രിഡ് എഫ്.സി ഒന്നര മാസമായി സംഘടിപ്പിച്ച 'തൂഫാൻ കിക്ക്' ലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'തൂഫാൻ' കാമ്പയിന് പ്രവാസലോകത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എച്ച്.എം.ആർ മാഡ്രിഡ് സോക്കർ 2026ത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്ന് നൂറോളം പേർ പങ്കെടുത്തു.

സമാപന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം സംസാരിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, സെക്രട്ടറി ശംസു മാനു, ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി മഹമൂദ് പൂക്കാട്, അബ്ദു സലാം ജാംജൂം, ജൗഹർ കുനിയിൽ, സാദിക്ക് എറണാകുളം, റോയ്സ്സൻ കൊക്കാടൻ, കാസിം തൊടുപുഴ, അജ്മൽ മണ്ണാർക്കാട്, ഉബൈദ് മണാട്ടിയിൽ, അയ്മൻ കണ്ണൂർ, തോമസ് തൈപ്പറമ്പിൽ തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ ക്ലബ്ബുകളിലെ താരങ്ങളും കുട്ടികളും കാമ്പയിനിൽ പങ്കാളികളായി. മാഡ്രിഡ് എഫ്.സി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ലുക്മാനുൽ ഹക്കീം, ഷുക്കൂർ ആലുങ്ങൽ, ഹാരിസ് നീലേശ്വരം, അദ്‌നാൻ വെള്ളേരിക്കൽ, അനസ് കൊടുവള്ളി, റിയാസ് മമ്പാട്, മുനീർ അഹമ്മദ്, ജാബിർ വള്ളിക്കുന്ന് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Thoofan Kick Football Tournament Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.