സിജി ജിദ്ദ ജെ.സി.ഡബ്ല്യൂ.സി പ്രസംഗമത്സരം നവ്യാനുഭൂതിയായി

ജിദ്ദ: സിജി ജിദ്ദ വനിതാ വിഭാഗമായ ജെ.സി.ഡബ്ല്യൂ.സി സംഘടിപ്പിച്ച പ്രസംഗമത്സരം നവ്യാനുഭൂതിയായി. അംഗങ്ങളുടെ ആത്മവിശ്വാസം, ആശയവിനിമയശേഷി എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ധാരളം പേർ പങ്കെടുത്തു.'സമൂഹത്തെ പരിപോഷിപ്പിക്കുന്ന നേതാക്കളെ വാർത്തെടുക്കുക' എന്ന ആശയത്തിൽ ഊന്നിയായിരുന്നു പരിപാടി ഒരുക്കിയത്. പ്രസംഗം, ടേബിൾ ടോപ്പിക്ക് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലായിരുന്നു പലർക്കും താല്പര്യം. മത്സരത്തിൽ മുനീറ മുഹമ്മദലി ഒന്നാം സ്ഥാനവും ഫാത്തിമ നർഗീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടേബിൾ ടോപ്പിക്ക് വിഭാഗത്തിൽ ഷംന റിയാസ്, സിമി അബ്ദുൽ ഖാദർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

റഫ്സീന അഷ്ഫാഖ് മത്‌സര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷബാന നൗഷാദ് സ്വാഗതം പറഞ്ഞു. ആയിഷ റാൻസിയായിരുന്നു പരിപാടിയുടെ അവതരണം നിർവഹിച്ചത്. ജെസ്സി സുബൈർ ഖിറാഅത്ത് നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ റഫ്‌സീന അഷ്ഫാഖ്, രജിയ വീരാൻ, അനീസ ബൈജു , റയാനത്ത് എന്നിവർ വിതരണം ചെയ്തു. റൂബി സമീർ, ഷൈമിൻ എന്നിവർ 'ടൈമർ' ആയിരുന്നു. ശബാന നൗഷാദ്, റഷ നസീഹ്, ജബ്ന ജലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Jeddah Women Leadership Speech Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.