‘ഇടപ്പാളയം ഗ്ലോബല്‍ അസോസിയേഷന്‍’ മെമ്പര്‍ഷിപ്പ് കാമ്പയിന്‍

ദുബൈ: എടപ്പാള്‍ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ‘ഇടപ്പാളയം ഗ്ലോബല്‍ അസോസിയേഷന്‍’ ദുബൈ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാംപയിന്‍ ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും മികച്ച നടിയുമായ ഷംല ഹംസയാണ് കാമ്പയിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചാപ്റ്റര്‍ പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ കഴുങ്കില്‍ അധ്യക്ഷത വഹിച്ചു.

ജന്മദേശം പോലെത്തന്നെ ഏറെ അടുപ്പം എടപ്പാളിനോടുണ്ടെന്നും ‘ഇടപ്പാളയ’ത്തിന്‍റെ പ്രവർത്തനങ്ങൾ നേരത്തെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഷംല ഹംസ പറഞ്ഞു. രൂപീകരണത്തിന്‍റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് കാമ്പയിന്‍. എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി, ആലങ്കോട് എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് ഇടപ്പാളയം.

ജമാല്‍ വട്ടംകുളം, തല്‍ഹത്ത് ഫോറം, നെല്ലറ ശംസുദ്ദീന്‍, ഇടപ്പാളയം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി യൂനുസ് വട്ടംകുളം, ദുബൈ ചാപ്റ്റര്‍ രക്ഷാധികാരി കെ.ടി.എസ്. ബഷീര്‍, ഷഹീര്‍ അയിലക്കാട്, സി.വി. ശറഫുദ്ദീന്‍ എന്നിവർ സംസാരിച്ചു.

Tags:    
News Summary - 'Edappalayam Global Association' launches membership campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.