സർഗോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ

കെ.എം.സി.സി ബഹ്‌റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി സർഗോത്സവത്തിന് ആവേശകരമായ തുടക്കം

മനാമ: കുട്ടികളുടെ സർഗ്ഗശേഷിയും കലാവാസനകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗോത്സവം 2026'ന് ആവേശകരമായ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം 3:30 ന് മനാമ കെ.എം.സി.സി ഹാളിൽ വെച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.

നാല് ദിവസങ്ങളിലായി അരങ്ങേറുന്ന വിപുലമായ പരിപാടിയുടെ ആദ്യ ദിനത്തിൽ കുട്ടികൾക്കായി ഡ്രോയിംഗ്, കളറിംഗ് മത്സരങ്ങളും, കൂടാതെ കാലിഗ്രാഫി മത്സരങ്ങളും കെ.എം.സി.സി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന മറ്റ് കലാ മത്സരങ്ങളും അരങ്ങേറും. തുടർന്നുള്ള മത്സരങ്ങൾ ഒക്ടോബർ 30, നവംബർ 5, 6 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - KMCC Bahrain Kannur District Committee Sargotsavam gets off to an enthusiastic start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.