അന്തരിച്ച ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷിന്‍റെ മക്കൾക്ക് യു.പി.പി. പഠനസഹായം കൈമാറുന്നു

അന്തരിച്ച ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷിന്‍റെ മക്കൾക്ക് യു.പി.പി പഠനസഹായം കൈമാറി

മനാമ: അകാലത്തിൽ നിര്യാതയായ ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് പങ്കജിന്‍റെ മക്കളുടെ നാട്ടിലെ തുടർ വിദ്യാഭ്യാസത്തിനായുള്ള യുണൈറ്റഡ് പേരന്റ് പാനൽ (യു.പി.പി.) നൽകുന്ന പഠനസഹായം അദ്ദേഹത്തിന്റെ ബന്ധുവായ ഹരീഷ് മുഖേന കൈമാറി.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുകയും കുടുംബത്തിന് കൈത്താങ്ങാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യു.പി.പി.യുടെ നേതൃത്വത്തിലാണ് സഹായം നൽകിയത്. രക്ഷാധികാരി എബ്രഹാം ജോൺ, ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, ഡോ. ശ്രീദേവി, റിഷാദ്, സയ്യിദ് ഹനീഫ്, ഡി.കൃഷ്ണകുമാര്‍, സക്കറിയ ചുള്ളിക്കല്‍, സക്കീര്‍ ഹുസൈന്‍ മൈത്രി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - UPP handed over educational assistance to the children of late Indian school teacher Bindu Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.