‘സ്പർശം 2026’ സ്തനാർബുദ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തവർ

'സ്പർശം 2026’ സ്തനാർബുദ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി

മനാമ: സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് പ്രചോദനം നൽകുന്നതിനുമായി ബി.കെ.എസ്. വനിതാവേദിയും കിംസ് ഹെൽത്തും സംയുക്തമായി സംഘടിപ്പിച്ച ‘സ്പർശം 2026’ സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

"അറിവ് ഇന്ന്… ആരോഗ്യകരമായ നാളെകൾക്കായി!" എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്തനാർബുദം നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിശദീകരിച്ച ബോധവത്കരണ സെമിനാറിന് റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ സൽമാനിയയിലെ ജനറൽ സർജറി സ്പെഷ്യലിസ്റ്റ് ഡോ. നീത രവി, ഉമ്മുൽഹസം കിംസ്ഹെൽത്ത് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണ പ്രിയ ലീലാ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകി.

സൗജന്യ രക്തപരിശോധന, ഗൈനക്കോളജി കൺസൾട്ടേഷൻ, രക്തസമ്മർദ്ദവും മറ്റ് പ്രധാന ആരോഗ്യ സൂചികകളും പരിശോധിക്കൽ എന്നിവ സെമിനാറിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കൂടാതെ, എസ്ട്രീം ഫിറ്റ്നസ് ജിം പരിശീലകരുടെ നേതൃത്വത്തിൽ ഫിറ്റ്നസ് വിനോദ മത്സരങ്ങളും നടന്നു.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സി.ഒ.ഒ. ഡോ. മിഷാൽ റഹീം, മാർക്കറ്റിംഗ് കോഡിനേറ്റർ സൂര്യനാരായണൻ, വനിതാവേദി സെക്രട്ടറി നിമ്മി റോഷൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് സ്വാഗതവും കോർഡിനേറ്റർ ആതിര സുരേന്ദ്ര കൃതജ്ഞതയും രേഖപ്പെടുത്തി.

Tags:    
News Summary - 'Sparsham 2026' breast cancer awareness program garners key attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.